
രാമനാട്ടുകര : 2023-25 അധ്യയനവർഷത്തെ ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പുരസ്കാരം നേടിയവരെ അനുമോദിച്ചു. ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ഫറോക്ക് ലോക്കൽ അസോസിയേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
സേവാമന്ദിരം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.വി. ശ്രീരഞ്ജിനി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഗൈഡ്‌സ് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ സേവാമന്ദിരത്തിനുവേണ്ടി ക്യാപ്റ്റൻ വി. ഷൈനിയും സ്കൗട്ടിൽ ഒന്നാംസ്ഥാനം നേടിയ തലക്കുളത്തൂർ സിഎംഎംഎച്ച്എസ്എസിനുവേണ്ടി ഡിസ്ട്രിക്ട‌് കമ്മിഷണർ പി. മുഹമ്മദ് ഷെഫിനും റോവർ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ കുണ്ടൂപ്പറമ്പ് ഗവ. എച്ച്.എസ്.എസിനുവേണ്ടി പ്രിൻസിപ്പൽ വി.ആർ. അനൂപും പുരസ്ക്‌കാരങ്ങൾ ഏറ്റുവാങ്ങി.
വാർഡ് കൗൺസിലർ പി.കെ. അഫ്‌സൽ, ഗൈഡ്‌സ് ഡിസ്ട്രിക്‌ട് കമ്മിഷണർ വി വിശാലാക്ഷി, വി.എം. മായ, പി.ടി. അനുപമ, സി. ഉദയചന്ദ്രൻ, ജ്യോതബാസു പ്രിയേഷ് വാസുദേവ്, എം.സി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group