
പ്രമാടം സ്കൂളിലെ ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, മാലിന്യസംസ്കരണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ നേതാജി ഹയർസെക്കൻഡറി സ്‌കൂളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു.
സ്കൂളിലെ സോഷ്യോ ഇക്കോളജിക്കൽ സ്റ്റഡി സെൻ്റിൻ്റെ നേതൃത്വത്തിൽ നിർമിച്ച പ്ലാന്റിൽ കുട്ടികൾ കഴിക്കുന്ന ആഹാരത്തിൻ്റെ അവശിഷ്‌ടങ്ങളും സ്കൂളിൽ ഉച്ചഭക്ഷണം പാചകം ചെയ്യാനായി ഉപയോഗിച്ച പച്ചക്കറിയുടെ അവശിഷ്ടങ്ങളും, മിച്ചം വന്ന ചോറ്, കഞ്ഞിവെള്ളം എന്നിവയാണ് ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുന്നത്. 25 എം ക്യൂബ് ചുറ്റളവിൽ വലിയ പ്ലാന്റ് ആണ് പ്രവർത്തിക്കുന്നത്.
ഇതോടെ സ്കൂളിൽ പാചക ആവശ്യത്തിനായി ഉപയോഗിക്കുന്ന എൽപിജി സിലൻഡറിന്റെ ഉപയോഗം കുറഞ്ഞു. മാസത്തിൽ ഏകദേശം നാല് സിലിൻഡറിന്റെ ലാഭം കിട്ടുമെന്ന് സോഷ്യോ ഇക്കോളജിക്കൽ സെന്റർ ഡയറക്ടറും മാനേജ്‌മെൻ്റ് പ്രതിനിധിയുമായ ഡോ.ആർ. സുനിൽകുമാർ പറഞ്ഞു. പ്ലാന്റിൽനിന്നും ലഭിക്കുന്ന സ്ലറി വളമായിട്ടും ഉപയോഗിക്കുന്നുണ്ട്. അജൈവമാലിന്യങ്ങൾ തരംതിരിച്ച് മാറ്റുന്ന സംവിധാനം നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group