
കൊണ്ടോട്ടി: നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ വീണ്ടും സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടി കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂകൂൾ. 68 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. നാലുകുട്ടികൾ കാത്തിരിപ്പ് പട്ടികയിലുമുണ്ട്. തുടർച്ചയായി ആറാം തവണയാണ് സ്കൂൾ ഈ നേട്ടം ആവർത്തിക്കുന്നത്.
അർഹരായ കുട്ടികൾക്ക് ഒമ്പതാം ക്ലാസ് മുതൽ പ്ലസ്‌ടു വരെ വർഷംതോറും 12,000 രൂപ വീതം കേന്ദ്രസർക്കാരിൻ്റെ സ്കോളർഷിപ്പ് ലഭിക്കും. ജില്ലയിൽ സ്കോളർഷിപ്പ് നേടിയ കുട്ടികളിൽ 10 ശതമാനവും കൊട്ടുക്കരയിൽനിന്നാണ്.
സ്കൂളിൽനിന്ന് പരീക്ഷയെഴുതിയ 331 വിദ്യാർഥികളിൽ 328 കുട്ടികളും ജയിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറും പട്ടികജാതി വിഭാഗത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും കൊട്ടുക്കര സ്കൂളിലെ പി. അമേയനേടി. സാമൂഹികശാസ്ത്ര അധ്യാപകൻ അലി പുതുശ്ശേരിയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. അനുമോദനച്ചടങ്ങിൽ മാനേജർ എം. അബൂബക്കർ ഹാജി, സെക്രട്ടറി കെ.ടി. അബ്‌ദുറഹ്‌മാൻ, പിടിഎ പ്രസിഡൻ്റ് കെ.പി. ഫിറോസ്, പ്രിൻസിപ്പൽ മുഹമ്മദ് ജലീൽ, പ്രഥമാധ്യാപകൻ പി. അവറാൻകുട്ടി, അൻവർ സാദത്ത്, വി.പി. സിദ്ദീഖ്, അലി പുതുശ്ശേരി, മുഹ്സിന എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group