
തിരൂർ ജില്ലാ നാഷണൽ സർവീസ് സ്കീമിന്റെ ലഹരിവിരുദ്ധ ബോധവത്‌കരണ കാമ്പയിനായ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' തിരൂർ എസ്എസ്എം പോളിടെക്നിക് കോളജിൽ സബ് കളക്‌ടർ ദിലീപ് കൈനിക്കര ഉദ്ഘാടനംചെയ്തു.
പോളിടെക്നിക് പ്രിൻസിപ്പൽ ഡോ. പി.ഐ. ബഷീർ അധ്യക്ഷതവഹിച്ചു. ഡിവൈഎസ്‌പി മുസ വള്ളിക്കാടൻ മുഖ്യാതിഥിയായി. എക്സ്‌ക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ സാദിഖ് ലഹരിക്കെതിരേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർഥികൾ ലഹരിക്കെതിരേ മനുഷ്യച്ചങ്ങല തീർത്തു.
ദീപശിഖാ പ്രയാണവും വാഹനങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ സ്റ്റിക്കർ പതിക്കലും നടത്തി. എൻഎസ്എസ് വൊളന്റിയർമാർ കലാ കായിക പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത കലാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ, ഡോ. അബ്‌ദുൽ ജബ്ബാർ അഹമ്മദ്, ഡോ. സുനീഷ്, സതീശൻ, രാജ്മോഹൻ, ഡോ. ബാബുരാജൻ, പി.കെ. സിനു, സില്യത്ത്, അഷ്‌മിത, അൻവർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group