ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അമിതാധികാര കേന്ദ്രീകരണത്തിന് കേന്ദ്രനീക്കം - ഡോ. ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അമിതാധികാര കേന്ദ്രീകരണത്തിന് കേന്ദ്രനീക്കം - ഡോ. ആർ.ബിന്ദു
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അമിതാധികാര കേന്ദ്രീകരണത്തിന് കേന്ദ്രനീക്കം - ഡോ. ആർ.ബിന്ദു
Share  
2025 Mar 23, 10:20 AM
NISHANTH
kodakkad rachana
man

കാസർകോട്: ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ അമിതാധികാര കേന്ദ്രീകരണത്തിനുള്ള പ്രകടമായ ശ്രമമാണ് യുജിസി കരട് നയരേഖയെന്നും ഇത് ധിക്കാരപരമാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു, കാസർകോട് നഗരസഭാ ടൗൺഹാളിൽ അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്സ‌് (എകെജിസിടി) 67-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.


രാജ്യത്തിന്റെ ഫെഡറൽ ആശയങ്ങളുടെ കടയ്ക്കൽ കത്തിവെക്കുകയാണ് കേന്ദ്രം. വർഗപരമായ സമരത്തിനുപകരം വർഗീയമായ ഹിംസയാണ് ആവശ്യമെന്ന ബോധ്യത്തിലേക്ക് സാധാരണ മനുഷ്യരെ കൊണ്ടുവരികയാണ് കേന്ദ്രം ചെയ്യുന്നത്. കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കഴിയാതിരുന്ന അത്തരം അജൻഡകളെ ചുവപ്പ് പരവതാനി വിരിച്ച് ചാൻസലർതന്നെ സ്വീകരിക്കുന്ന കാഴ്‌ച കഴിഞ്ഞകാലങ്ങളിൽ കണ്ടു. ഇതിനെതിരെ തിരുത്തൽ ശക്തികളാകാൻ കോളേജ് അധ്യാപകർക്ക് സാധിക്കണം.


ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകാൻ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ സർക്കാറിന് കഴിഞ്ഞു. സർവതല സ്‌പർശിയായ ഒരു കരിക്കുലം തയ്യാറാക്കാൻ സാധിച്ചു. അതിനെ ആധാരമാക്കി ഒരു ഏകീകൃത സിലബസും രൂപവത്കരിച്ചാണ് നാലുവർഷ ബിരുദം തുടങ്ങിയത്. നാലുവർഷ കോഴ്സുകളുൾപ്പെടെ നടപ്പാക്കുന്നതിൽ അപാകങ്ങളുണ്ടെങ്കിൽ പറഞ്ഞ് തിരുത്തി മുന്നോട്ടുപോകണം -മന്ത്രി പറഞ്ഞു.


സംഘശബ്ദം സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനവിതരണവും മന്ത്രി നിർവഹിച്ചു. സംഘശബ്ദം എഡിറ്റർ ഡോ. എം.എ.അസ്‌കർ വിജയികളെ പരിചയപ്പെടുത്തി. സംസ്ഥാന പ്രസിഡൻ്റ് ഡോ. എൻ.മനോജ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. ടി.മുഹമ്മദ് റഫീഖ്, ഷാജഹാൻ, ഡോ. എം.കെ.ഗീതാനമ്പ്യാർ, കെ.വി.മഞ്ജുള എന്നിവർ സംസാരിച്ചു.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW