ചോമ്പാല :മരുന്ന് എന്നപേരിലുള്ള ഹൃസ്വ ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം സമുദ്ര ആയുർവേദിക് കേന്ദ്രത്തിന്റെ ഓഫീസിൽ വെച്ച് പഴയകാല നാടക കലാപ്രവർത്തകനും, പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശ്രീ .ടി. ശ്രീനിവാസൻ നിർവ്വഹിച്ചു.
നാടക രചനയിൽ, ഏറെ പ്രശസ്തനായ, നിരവധി അംഗീകാരങ്ങൾ ഇതിനകം തേടിയെത്തിയ ശ്രീ. വി. കെ പ്രഭാകരന്റെ പഴയകാല നാടകങ്ങളിൽ നിന്ന് കണ്ടെടുത്ത ഒരു ലഘു നാടകത്തിന്റെ അല്പഭാഗം കേന്ദ്രീകരിച്ച് ആവിഷ്കരിച്ചതാണ് ഈ ഹൃസ്വ ചിത്രമെന്ന് സംവിധായകൻ മോഹൻദാസ് .വി .പി പറഞ്ഞു
ക്യാമറ ആൻഡ് എഡിറ്റിംഗ് ലതീഷ് പാലയാട് ,ക്യാമറ അസിസ്റ്റന്റ് ജയേഷ്ണഗ് ,കല ആർ .കെ .രാജൻ
വിമല നാരായണൻ, ആർ .കെ .രാജൻ, സന്തോഷ് ചോമ്പാല, രാജൻ ടി ടി, ഹരീന്ദ്രൻ ചന്ത്രോത്ത് ,അനിൽ ബാബു, സുരേഷ് നല്ല തുടങ്ങിയവർ അഭിനയിച്ചു.
സംവിധാനം മോഹൻദാസ് വി പി , .അസോസിയേറ്റ് ഡയറക്ടർ സോമൻ മാഹി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group