
കൊച്ചി: തിരക്കഥയെഴുതാനും സിനിമയുടെ തിരക്കഥകളെക്കുറിച്ചു കൂടുതലറിയാനുമുള്ള പരിശ്രമത്തിലാണെന്ന് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയനും ലൂമിനാർ ഫിലിം അക്കാദമിയും ചേർന്ന് കലൂർ ഗോകുലം പാർക്കിൽ സംഘടിപ്പിച്ച 'കഥയ്ക്ക് പിന്നിൽ ത്രിദിന തിരക്കഥ-സംവിധാന ശില്ലശാലയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്പശാലയിൽ പങ്കെടുത്ത 100 പേർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ അനുസ്‌മരണയിൽ നടന്ന ശില്പശാലയിൽ ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാം പുഷ്കരൻ, തരുൺ മൂർത്തി, വിധു വിൻസൻ്റ് ബി. ഉണ്ണികൃഷ്‌ണൻ അടക്കമുള്ള സംവിധായകർ വിവിധ ദിവസങ്ങളിൽ ക്ലാസുകളെടുത്തു.
ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ, കവിയും ഫെഫ്‌ക റൈറ്റേഴ‌് യൂണിയൻ പ്രസിഡൻറുമായ ബാലചന്ദ്രൻ ചുള്ളിക്കാട്, ലുമിനാർ ഫിലിം അക്കാദമി എം.ഡി. ജിജോ പി. മാത്യൂസ്, ലുമിനാർ ഫിലിം അക്കാദമി ഡയറക്ടർ സി.സി. അഭിലാഷ്, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സംവിധായകൻ അജയ് വാസുദേവ്, നടൻ സോഹൻ സീനുലാൽ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group