
മാള: മലയാള സിനിമാമേഖലയിലെ നവോത്ഥാനപ്രസ്ഥാനമാണ് ഡബ്ല്യു.സി.സി.യെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ.എ. തോമസ് മാസ്റ്റർ അനുസ്‌മരണവും സ്‌മാരകപുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിനിമാമേഖലയിലെ ആൺ മേൽക്കോയ്മയ്ക്കെതിരേ ശബ്‌ദമുയർത്തി വിവേചനങ്ങളെ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാൻ അവർക്ക് കഴിഞ്ഞതായും ബിനോയ് വിശ്വം പറഞ്ഞു.
തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്‌കാരം ഡബ്ല്യു.സി.സി.ക്കുവേണ്ടി ജോളി ചിറയത്ത്, ആശാ ജോസഫ് എന്നിവർ സ്വീകരിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ. അധ്യക്ഷനായി. എടത്താട്ടിൽ മാധവന് മരണാനന്തര ആദരം നൽകി.
ഇന്ത്യൻ ഭരണഘടനയും സനാതനധർമവും എന്ന വിഷയത്തിൽ ഡോ. ടി.എസ്. ശ്യാംകുമാർ പ്രഭാഷണം നടത്തി. കവി പി.എൻ. ഗോപീകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം പി.കെ. ഡേവിസ്, ടി.കെ. ശക്തിധരൻ, സി.ആർ. പുരുഷോത്തമൻ, പി.കെ. കിട്ടൻ, ബിന്ദു ബാബു, കൊച്ചുത്രേസ്യ തോമസ്, ബൈജു മണന്തറ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group