ഡോക്യുമെന്ററിയുടെ ചെപ്പിൽ 16 എം.എം. കമ്മത്ത്സ്...

ഡോക്യുമെന്ററിയുടെ ചെപ്പിൽ 16 എം.എം. കമ്മത്ത്സ്...
ഡോക്യുമെന്ററിയുടെ ചെപ്പിൽ 16 എം.എം. കമ്മത്ത്സ്...
Share  
2025 Feb 20, 09:56 AM
KKN

കൊച്ചി: "സിനിമ കേട്ടറിവ് മാത്രമായിരുന്ന കാലം. ചെല്ലുന്നിടത്തെല്ലാം ആളുകൾ

ഓടിയെത്തി. കേരളത്തിലുടനീളം പ്രൊജക്‌ടറുമായി ഞങ്ങൾ യാത്ര ചെയ്‌തു. ഉത്സവ പെരുന്നാൾ പറന്പുകൾ, ക്ലബ്ബുകൾ, ഫിലിം സൊസൈറ്റികൾ അങ്ങനെ എണ്ണമറ്റ ഇടങ്ങൾ" - 72-കാരി ജയ കമ്മത്ത് പറയുന്പോൾ ഒരു കാലംതന്നെ മുന്നിൽ കാണാം. ഐമാക്‌സ് സ്ക്രീനുകളുടെ കാലത്തെ ഒരു 16 എം.എം. കഥയാണത്. 16 എം.എം. പ്രൊജക്‌ടറിൽ കേരളത്തെ സിനിമ കാണിച്ച ബാലകൃഷ്‌ണൻ-ജയ കമ്മത്ത് ദമ്പതിമാരാണ് കഥാപാത്രങ്ങൾ. തിരശ്ശീലയുടെ പിന്നിലെ ഇവരുടെ കഥയാണ് 16 എം.എം. സ്റ്റോറീസ് എന്ന ഡോക്യുമെന്ററി. വെള്ളിയാഴ്ച രാവിലെ 10-ന് ചാവറ കൾച്ചറൽ സെൻ്ററിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചടങ്ങിൽ ഡോക്യുമെൻ്ററി തെളിയുമ്പോൾ അത് ഷോർട്ട് ഫിലിമിനെ ജീവിതത്തിൻ്റെ വൈബായി കാണുന്ന ഇളം തലമുറയുടെ സ്നേഹാദരമാകും.


കമ്മത്ത് ദമ്പതിമാരുടെ 50 വർഷത്തെ ജീവിത കഥയാണ് 29 മിനിറ്റുള്ള ഡോക്യുമെന്ററിയെന്ന് സംവിധായകൻ കലൂർ സ്വദേശി വി.കെ. സുഭാഷ് പറഞ്ഞു.


എച്ച്.ബി.കെ. ഹൗസ്


കഴിഞ്ഞ വർഷം കൊച്ചി നെട്ടേപ്പാടം റോഡിലെ എച്ച്. ബാലകൃഷ്‌ണ കമ്മത്ത് (എച്ച്.ബി.കെ.) ഹൗസ് മ്യൂസിയമായി. 2015-ൽ മരിച്ച ബാലകൃഷ്‌ണ കമ്മത്തിന്റെ ഓർമ്മയ്ക്ക് ഭാര്യയുടെ ആദരം. വീട്ടിലെ ഓരോ മൂലയിലും സിനിമ - സുഭാഷ് പറഞ്ഞു. ലെൻസുകൾ, അമേരിക്കൻ പ്രൊജക്‌ടറുകൾ, 8, 15, 35 എം.എം. പ്രിൻറുകൾ, ഫിലിം കട്ടിങ് മെഷിനുകൾ, ചുമരുകൾ നിറയെ പോസ്റ്ററുകൾ. ഭാർഗവീനിലയത്തിൻ്റെ ഒറിജിനൽ പോസ്റ്ററും 1967-ലെ ദി ജംഗിൾ ബുക്കിൻ്റെ 8 എം.എം. പ്രിൻറും ബെൽ ആൻഡ് ഹോവെൽ പ്രൊജക്‌ടറുമെല്ലാമുണ്ട് കൂട്ടത്തിൽ. എല്ലാം ഒറിജിനൽ - അദ്ദേഹം കൂട്ടിച്ചേർത്തു.


പക്ഷേ എച്ച്.ബി.കെ.യിലെ സിനിമ നിധിശേഖരത്തിന് പരിപാലനം അത്യാവശ്യമാണെന്ന് ജയ കമ്മത്ത് പറഞ്ഞു. പോസ്റ്ററുകൾ തൊട്ടാൽ പൊടിയുമെന്ന നിലയിലായി. എല്ലാം കാത്തുസൂക്ഷിക്കണം. സമ്പൂർണ മ്യൂസിയമായി പുതുതലമുറയ്ക്ക് സമർപ്പിക്കണം, അവർ പറഞ്ഞു. ഡോക്യുമെന്ററി സിനിമ കണ്ട് സഹായകരങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ജയ കമ്മത്തും സുഭാഷും.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് കുനാൽ കമ്രയുടെ എല്ലാ ഉള്ളടക്കവും നീക്കി ബുക്ക് മൈഷോ
mannan