സാങ്കേതികവിഭാഗങ്ങളിൽ വനിതകൾ മാത്രമുള്ള 'മുംത'യുടെ ചിത്രീകരണം തുടങ്ങി

സാങ്കേതികവിഭാഗങ്ങളിൽ വനിതകൾ മാത്രമുള്ള 'മുംത'യുടെ ചിത്രീകരണം തുടങ്ങി
സാങ്കേതികവിഭാഗങ്ങളിൽ വനിതകൾ മാത്രമുള്ള 'മുംത'യുടെ ചിത്രീകരണം തുടങ്ങി
Share  
2025 Feb 18, 10:19 AM
vasthu
mannan
marmmam

കാസർകോട്: സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ നിർമിക്കുന്ന

ആറാമത് ചിത്രം 'മുംത'യുടെ ചിത്രീകരണം കാസർകോട് ബേള ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആരംഭിച്ചു. വനിതകളെ ചലച്ചിത്ര മേഖലയുടെ മുൻനിരയിലെത്തിക്കുന്നതിനുള്ള പദ്ധതിയിലാണ് വനിതാസംവിധായകരുടെ ചിത്രം കോർപ്പറേഷൻ നിർമിക്കുന്നത്. കാസർകോട് ചൗക്കി സ്വദേശിനി പി.ഫർസാനയാണ് മുംതയുടെ സംവിധായക. എം.രാജഗോപാലൻ എം.എൽ.എ. സിനിമയുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി.ശില്ല ക്ലാപ്പടിച്ചു.


വനിതാശക്തീകരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക ഇടപെടലാണ് വനിതാ സിനിമാ പ്രവർത്തകരുടെ സിനിമാപദ്ധതിയെന്ന് എം.എൽ.എ. പറഞ്ഞു. ആദ്യമായാണ് സ്ത്രീകളുടെ സംവിധാനത്തിലുള്ള സിനിമ ഒരു സർക്കാർ നിർമിക്കുന്നത്. കാസർകോട് നിന്നുള്ള സംവിധായകയുടെ സിനിമയിൽ കാസർകോടിൻ്റെ സാമൂഹിക-സാംസ്‌കാരിക സവിശേഷതകൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


സ്ത്രീശാക്തീകരണം വാക്കുകളിൽ പലയിടങ്ങളിലും കേട്ടിട്ടുണ്ടെങ്കിലും കൺമുന്നിൽ കാണാവുന്ന മാതൃകയാണ് വനിതാ സിനിമാ പദ്ധതിയെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. നടൻ സന്തോഷ് കീഴാറ്റൂർ, കെ.എസ്.എഫ്.ഡി.സി. ബോർഡംഗം ഷെറി ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു. സിനിമയുടെ ഛായാഗ്രാഹണം ഫൗസിയ ഫാത്തിമയാണ് നിർവഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസറായി രത്തിനയും ചിത്രസംയോജനം വീണ ജയപ്രകാശ് തുടങ്ങി എല്ലാ സാങ്കേതികമേഖലകളും നയിക്കുന്നത് സ്ത്രീകളാണെന്ന് സംവിധായിക പി.ഫർസാന പറഞ്ഞു. 'മുംത' എന്ന് പേരായ ഒരു കൗമാരക്കാരി പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് സിനിമാപ്രവർത്തകർക്ക് എം.ടി. ഗുരുസ്ഥാനീയൻ - സിബി മലയിൽ
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഡോക്യുമെന്ററിയുടെ ചെപ്പിൽ 16 എം.എം. കമ്മത്ത്സ്...
mannan
NISHANTH
samudra
marmma