കോട്ടയം: സ്ത്രീകളുടെ കൂട്ടായ്‌മ നടത്തുന്ന ചലച്ചിത്രമേളകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് നർത്തകിയും അഭിനേത്രിയുമായ ഡോ. മേതിൽ ദേവിക. കോട്ടയം സി.എം.എസ്. കോളേജിൽ മഴവില്ല് വനിതാ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ആരെയും കാണാതെ പകലോ രാത്രിയോ എന്നറിയാതെ ഏകാന്തതടവിനു ശിക്ഷിക്കപ്പെട്ടവരും ഏകാന്തതയിൽ കഴിയുന്നവരുടെയുമൊക്കെ മനസ്സു കല്ലുപോലെ ആകുമെന്ന് തോന്നി. ആ ചിന്തകളുടെ തുടർച്ചയായാണ് മുനിപത്നിയായ അഹല്യയെ ഡോക്കുമെൻ്റ് ചെയ്യണമെന്ന ആഗ്രഹമുണ്ടാക്കിയത്. മേളയിൽ പ്രദർശിപ്പിച്ച താൻ സംവിധാനം ചെയ്ത ഡാൻസ് സിനിമ 'അഹല്യ'യുടെ പ്രദർശനത്തിന് മുന്‌പായി അവൻ പറഞ്ഞു.
മഴവില്ല് വനിതാ ഫിലിം സൊസൈറ്റി പ്രസിഡൻ്റ് എം.എൻ.ശ്യാമള അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി സെക്രട്ടറി മന ദേവദാസ്, സി.എം.എസ്. കോളേജ് വിമൻസ് സ്റ്റഡീസ് ഡയറക്‌ടർ ഡോ. സുമി മേരി തോമസ് എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അ സൂസൻ ജോർജ്, ഡോ. സ്മിത ഡാനിയേൽ എന്നിവർ പങ്കെടുത്തു. മലയാളം വിഭാഗം അസി.പ്രൊഫ. എ.കെ.അർച്ചന എം.ടി.അനുസ്‌മരണം നടത്തി. എം.ടി. തിരക്കഥയും, സംവിധാനവും ചെയ്‌ത് 'ചെറു പുഞ്ചിരി' യുടെ പ്രദർശനത്തോടെ മേളയിലെ മേള ആരംഭിച്ചു. സംസ്ഥാന വനിതാ കോർപ്പറേഷൻ്റെ സഹായത്തോടെയുള്ള മേള സി.എം.എസ്. കോളേജ് വിമൻസ് സ്റ്റഡി സെൻ്റർ, ഫിലിം ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് മള നടക്കുന്നത്.
മേളയിൽ ഇന്ന് രാവിലെ 9.30- 'ദി സബ്സ്റ്റൻസ്, 12.00- ശ്യാം ബെനഗൽ സംവിധാനം നിർവഹിച്ച അങ്കൂർ, തുടർന്ന് സ്‌പാനിഷ് സിനിമ 'എമിലിയ പേരെസ് (പ്രവേശനം സൗജന്യം)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group