-(11).jpg)
മേള ഇന്ന് സമാപിക്കും
ചിറ്റൂർ : പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാംദിനത്തിൽ ‘ദൃശ്യമാധ്യമരംഗവും ചലച്ചിത്രലോകവും: ലിംഗഭേദങ്ങളുടെ ഇടങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ ചലച്ചിത്ര, മാധ്യമ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വിവേചനം ചർച്ചയായി. കഴിവുണ്ടെങ്കിലും സ്ത്രീയെന്ന നിലയിൽ ഒതുക്കിനിർത്തപ്പെടുന്ന പ്രവണത വർധിച്ചുവരികയാണെന്ന് മാധ്യമപ്രവർത്തക അപർണ സെൻ പറഞ്ഞു. എഡിറ്റോറിയൽ തലത്തിൽ നിർണായകതീരുമാനമെടുക്കുന്ന സ്ത്രീകൾ എത്രപേരുണ്ടെന്നു ആത്മപരിശോധന നടത്തേണ്ടതാണെന്ന് മാധ്യമപ്രവർത്തക അനുപമ വെങ്കിടേശ്വരൻ പറഞ്ഞു. സിനിമാമേഖലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും വിവേചനത്തിന്റെ സ്വഭാവംതന്നെ മാറിവരുന്നുണ്ടെന്ന് ഡോ. പി. എം. ആരതി പറഞ്ഞു.
വിദ്യാർഥികൾക്കായി ബാലചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ 'പല്ലൊട്ടി' പ്രദർശിപ്പിച്ചു. 'ജലജീവിതം' എന്ന ഡോക്യുമെന്ററി കാണാൻ ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഹരിതസേനാംഗങ്ങളെത്തി.
കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ പ്രസക്തി വെളിപ്പെടുത്തുന്നതായിരുന്നു ഡോക്യുമെന്ററി. തമിഴ് ചിത്രം മെയ്യഴകൻ, വർത്തമാന ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ബ്ലാക്ക് ഡോഗ്, ടേസ്റ്റ് ഓഫ് തിങ്സ് എന്നീ ചിത്രങ്ങൾ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group