ചിറ്റൂർ : ട്രാൻസ്ജെൻഡർ സമൂഹത്തിനു മറ്റുള്ളവരെപ്പോലെ വിദ്യാഭ്യാസം ആർജിക്കാനും തൊഴിൽ ചെയ്യാനും കഴിയുന്ന സാമൂഹികസാഹചര്യം ഒരുക്കണമെന്ന് തമിഴ് ചലച്ചിത്രസംവിധായിക ദിവ്യ ഭാരതി.
പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തിൽ ‘ലിംഗനീതിയും തൊഴിലിടപ്രശ്നങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. മറ്റുള്ളവരെപ്പോലെ തൊഴിൽചെയ്യാനും വിദ്യാഭ്യാസത്തിനുമുള്ള സാമൂഹികസാഹചര്യം ഇല്ലാത്തതുകൊണ്ടാണ് ട്രാൻസ്ജെൻഡർ വിഭാഗം ഭിക്ഷാടനവും ലൈംഗികത്തൊഴിലും ചെയ്യാൻ നിർബന്ധിതരാകുന്നതെന്നും ഇവരെ സാമൂഹികമായി മുന്നോട്ടുകൊണ്ടുവരുന്നതിനു സംവരണം കൊണ്ടുവരാൻ പുരോഗമനം പറയുന്ന സർക്കാരുകൾ തയ്യാറാകണമെന്നും ദിവ്യ ഭാരതി പറഞ്ഞു.
ഓപ്പൺ ഫോറത്തിൽ സംവിധായകരായ ഐ.ജി. മിനി, മണിലാൽ, ഷീജാ ദാസ് തുടങ്ങിയവർ സംസാരിച്ചു. മലയാളിയായ ജയൻ ചെറിയാൻ സംവിധാനം ചെയ്ത ‘റിഥം ഓഫ് ദമാം’, ‘സീഡ് ഓഫ് ദി സേക്രഡ് ഫിഗ് എന്നീ ചിത്രങ്ങൾ മേളയുടെ മൂന്നാംദിനത്തിൽ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.
മേളയിൽ ഇന്ന്
കൈരളി
:30-ബ്ലാക്ക് ആൻഡ് വൈറ്റ് (ഡോക്യുമെന്ററി മലയാളം), 11:30-‘ആത്മപാഠഫ്ലെറ്റ്’ (മറാത്തി), 2:30 -‘മമി വാതാ’(നൈജീരിയ), 6:30 - ‘പാത്ത്’ (മലയാളം), 9:15 -‘എമിലിയ പെരേസ്’ (സ്പാനിഷ്)
ശ്രീ :30- ‘ഡയലോഗ്സ് ഓഫ് എമാൻസിപേഷൻ’ (ഡോക്യുമെന്ററി മലയാളം), 11:30- ‘കോൺക്ലേവ്’ (ഇംഗ്ലീഷ് ), 2:00 -‘മന്താൻ’(ഹിന്ദി ), 6:30 -‘ഉള്ളൊഴുക്ക്’(മലയാളം), 9:15 -‘അമേരിക്കൻ ബ്യൂട്ടി’ (ഇംഗ്ലീഷ്)
ഓപ്പൺ ഫോറം 4:30 -ചലച്ചിത്രഗാനങ്ങളുടെ ഭാവുകത്വപരിണാമം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group