സിനിമയും സംവിധാനവും ചർച്ചചെയ്ത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള

സിനിമയും സംവിധാനവും ചർച്ചചെയ്ത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള
സിനിമയും സംവിധാനവും ചർച്ചചെയ്ത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള
Share  
2025 Jan 19, 09:47 AM
KKN

ചിറ്റൂർ : മലയാള സിനിമാരംഗത്തു ഭൂരിപക്ഷം കാണുന്ന സിനിമകൾ രാഷ്ട്രീയമായ ശരിയായ നിലപാടുകളെ പിന്തുണയ്ക്കാത്തതാണെന്നു സിനിമാനിരൂപകയും അധ്യാപികയുമായ അനു പാപ്പച്ചൻ. കലാപരമായും അക്കാദമിക്കായും സിനിമയെടുക്കുന്ന സംവിധായകർക്കു ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അനു പാപ്പച്ചൻ പറഞ്ഞു. പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തിൽ ‘സ്ത്രീ, സിനിമ, തൊഴിലിടം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഹേമ കമ്മിഷന്റെ തുടർച്ചയായി ഉണ്ടായിവന്ന നിയമങ്ങൾ സിനിമാരംഗം പിന്തുടരുന്നുണ്ടെന്ന് ഉറപ്പിക്കാൻ പ്രത്യേക കമ്മിഷൻ ആവശ്യമാണെന്ന് അഭിനേത്രി പി.എം. ലാലി പറഞ്ഞു.


ഡോ. തസ്‌ലിമ, കെ. സായന്തന എന്നിവരും ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു. മാരി സെൽവരാജ് സംവിധാനംചെയ്ത ‘വാഴൈ’, ഷോൺ ബക്കർ സംവിധാനംചെയ്ത അമേരിക്കൻ ചലച്ചിത്രം ‘അനോറ’ എന്നിവ മേളയുടെ രണ്ടാംദിനത്തിൽ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.


മേളയിൽ ഇന്ന്


കൈരളി:


രാവിലെ 10.30-കറുപ്പഴകി (മലയാളം), 2.00-ജിൻഞ്ചർ ബിസ്കറ്റ് (ഡോക്യുമെന്ററി മലയാളം), 3.00 മൈ ഫേവറൈറ്റ് കേക്ക് (പേർഷ്യൻ), 6.30-ആടുജീവിതം-(മലയാളം), 9.30-ദി സബ്സ്റ്റൻസ് (ഇംഗ്ലീഷ്)


ശ്രീ:


.30-ദി സീഡ് ഓഫ് ദി സാക്രെഡ് ഫിഗ് (പേർഷ്യൻ), 2.30-ഭാരതപ്പുഴ (മലയാളം), 6.30-പാരഡൈസ് (സിംഹള), 9.30- മെയ്ഡ് ഇൻ അമേരിക്ക (ഇംഗ്ലീഷ്),


വൈകീട്ട് 4.30- ‘ലിംഗനീതിയും തൊഴിലിട പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് കുനാൽ കമ്രയുടെ എല്ലാ ഉള്ളടക്കവും നീക്കി ബുക്ക് മൈഷോ
mannan