പ്രേംനസീർ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജഗതി ശ്രീകുമാർ ഏറ്റുവാങ്ങി

പ്രേംനസീർ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജഗതി ശ്രീകുമാർ ഏറ്റുവാങ്ങി
പ്രേംനസീർ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജഗതി ശ്രീകുമാർ ഏറ്റുവാങ്ങി
Share  
2025 Jan 17, 09:40 AM
KKN

തിരുവനന്തപുരം : പൊതുവേദികളിൽ ഏറെനാളുകൾക്കുശേഷമെത്തുന്ന ജഗതി ശ്രീകുമാറിനെ കാണാൻ ആകാംക്ഷയോടെ ആളുകൾ കാത്തുനിന്നു. ഭാരത് ഭവനിലെത്തിയ സന്ദർശകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. കാത്തുനിന്നവരുടെ മുന്നിൽ അദ്ദേഹം എത്തിയതോടെ മനസ്സിൽ ആഹ്ലാദത്തിരയടിച്ചു. ഓർമകളിൽ നിറംപകർന്ന് ജഗതി ചടങ്ങിൽ പങ്കെടുത്തു. നടൻ പ്രേംനസീറിന്റെ 36-ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതിയും കൊട്ടാരക്കര അരീക്കൽ ആയുർവേദ ആശുപത്രിയും ചേർന്ന് ഏർപ്പെടുത്തിയ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം നടൻ ജഗതി ശ്രീകുമാർ ഏറ്റുവാങ്ങി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത വേഷങ്ങളിൽ തന്റേതായ മുദ്ര സിനിമയിൽ ചാർത്താൻ ജഗതി ശ്രീകുമാറിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.


ജഗതിയുടെ 74-ാം പിറന്നാൾ ആഘോഷവും നടത്തി. നടൻ മധുപാൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സംഗീത സംവിധായകൻ രമേഷ് നാരായണൻ, സംവിധായകൻ രാജസേനൻ, ബാലു കിരിയത്ത്, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, രാജശേഖരൻ നായർ, സ്മിത്ത്കുമാർ എന്നിവർ പങ്കെടുത്തു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് കുനാൽ കമ്രയുടെ എല്ലാ ഉള്ളടക്കവും നീക്കി ബുക്ക് മൈഷോ
mannan