നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള കൊള്ളക്കിടെ

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള കൊള്ളക്കിടെ
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള കൊള്ളക്കിടെ
Share  
2025 Jan 16, 10:23 AM
KKN

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. നടൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.


താരത്തിന്റെ വസതിയിൽ മോഷണശ്രമം നടന്നതായി സ്ഥിരീകരിച്ച് സെയ്ഫ് അലി ഖാന്റെ ഔദ്യോ​ഗിക ടീം രം​ഗത്തെത്തി. ‌‌‌‌‌‌‌‌താരത്തിനെ ഇപ്പോൾ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. "ആരാധകർ ക്ഷമയോടെ ഇരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇത് പോലീസ് കൈകാര്യം ചെയ്യേണ്ട വിഷയമാണ്". സ്ഥിതി​ഗതികൾ അറിയിക്കാമെന്നും അവർ വ്യക്തമാക്കി.


സെയ്ഫ് ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാവ് അതിക്രമിച്ചുകയറിയതായാണ് മുംബൈ പോലീസ് പറയുന്നത്. ഒരാൾ മാത്രമാണ് അക്രമത്തിന് പിന്നിൽ. അക്രമിയും നടനും തമ്മിൽ സംഘർഷമുണ്ടായതായും തുടർന്ന് ഇയാൾ സെയ്ഫിനെ നാലുതവണ കുത്തുകയുമായിരുന്നു. പ്രതി ഉടൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഘർഷത്തിനിടെ, വീട്ടിലെ പരിചാരകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വസതിയിലെ മൂന്ന് ജീവനക്കാരെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.


വ്യാഴാഴ്ച പുലർച്ചെ 3.30-നാണ് സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന് ആറ് പരിക്കുകളുള്ളതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇതിൽ, രണ്ട് മുറിവുകൾ ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കുന്നു. നടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് കുനാൽ കമ്രയുടെ എല്ലാ ഉള്ളടക്കവും നീക്കി ബുക്ക് മൈഷോ
mannan