‘ഇത് ഒരു ആഗോളവിഷയം’

‘ഇത് ഒരു ആഗോളവിഷയം’
‘ഇത് ഒരു ആഗോളവിഷയം’
Share  
2024 Dec 29, 09:59 AM

ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിന്റെ സംവിധായകൻ താമർ ഒരുദിവസം മെസഞ്ചറിലൂടെ എന്റെ നമ്പർ ചോദിച്ചു. എന്തിനാണെന്നൊന്നും തിരിച്ചു ചോദിച്ചില്ല. കുറച്ചു ദിവസത്തിനു ശേഷമാണ് ഫാസിൽ എന്നെ വിളിക്കുന്നത്. ഒരു ചെറിയ വർക്ക് ചെയ്യുന്നുണ്ടെന്നാണ് പറഞ്ഞത്. സംസാരിച്ചശേഷം തിരക്കഥ അയച്ചുതന്നു. ഒറ്റയിരിപ്പിന് വായിച്ചുതീർത്തു, ഗംഭീരം. അത്ര രസരമായിട്ടാണ് എഴുതിയിരിക്കുന്നത്. പക്കാ സറ്റയർ ടൈപ്പ് ആയിരുന്നു തിരക്കഥ. എന്നാൽ, സിനിമയെ സമീപിച്ചത് ഏറെ ഗൗരവത്തോടെയും. ജിയോബേബിയുടെ ശ്രീധന്യ കാറ്ററിങ് സർവീസ്, ശ്രീധർ നഗർ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. ഈ സിനിമകളൊക്കെ ഫാസിൽ കണ്ടിരുന്നു അതിലെ അഭിനയമാണ് ഫെമിനിച്ചി ഫാത്തിമയിലേക്ക് വഴിതുറന്നത്.


മക്കൾക്കൊപ്പം ഇരുന്ന് കണ്ട ‘ട്യൂഷൻ വീട്’ഫാസിൽ ചെയ്ത ട്യൂഷൻവീട് എന്ന വെബ് സീരീസ് വീട്ടിൽ മക്കളോടൊപ്പമിരുന്ന് കാണുമായിരുന്നു. എന്നാൽ, അഭിനേതാക്കളെ ആരെയും പരിചയം ഉണ്ടായിരുന്നില്ല. സെറ്റിൽ എത്തിയപ്പോഴാണ് എല്ലാവരെയും അടുത്തറിയുന്നത്.


പരസ്പരം സ്നേഹവും ബഹുമാനവും ഒക്കെയായി സെറ്റിൽ എല്ലാവരും പെട്ടെന്ന് കൂട്ടായി. സീനുകൾ നന്നായെന്ന് അഭിപ്രായം കേൾക്കുമ്പോൾ അതൊരു കൂട്ടായ്മയുടെ വിജയമായാണ് കാണുന്നത്. ഞാൻ അരിയല്ലൂരിൽനിന്നുള്ള ആളാണ്. നായിക ഷംല ഹംസ തൃത്താലയിൽനിന്നും. ബാക്കി അഭിനേതാക്കളൊക്കെ ഫാസിലിന്റെ ചുറ്റുഭാഗത്തുമുള്ളവരൊക്കെത്തന്നെയാണ്. എല്ലാവരോടും വളരെ അടുപ്പമായിരുന്നു ഫാസിൽ സൂക്ഷിച്ചിരുന്നത്. വലിയൊരു സിനിമ എന്ന രീതിയിൽ അല്ലായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ഈ പെരുമാറ്റം എല്ലാവരും തിരിച്ചുംനൽകി.


സിനിമയ്ക്ക് ഗുണം ചെയ്തു എന്നു മാത്രമല്ല, സിനിമ പ്രേക്ഷകർ ഏറ്റെടുത്തെന്നറിഞ്ഞതിൽ വലിയസന്തോഷം.


ആഗോളവിഷയം


സിനിമയിലെ എന്റെ കഥാപാത്രത്തെ സത്യസന്ധമായിട്ടാണ് ഞാൻ സമീപിച്ചത്. ഇത് സമുദായത്തിനെതിരേയുള്ള സിനിമയല്ല. എല്ലാ സമുദായത്തിനകത്തും ഇത്തരം വിഷയങ്ങൾ നടക്കുന്നുണ്ട്. ഇതൊരു ആഗോളപ്രശ്നമാണ്. ഫാസിൽ അദ്ദേഹത്തിന്റെ ചുറ്റുപാടിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ അത് ചിത്രീകരിച്ചു. സിനിമയിൽ എന്റെ കഥാപാത്രം ഒരു സാധാരണക്കാരനായ, അയാളുടെ ശരികളുമായി ജീവിക്കുന്ന മനുഷ്യനാണ്. അയാളുടെ ചുറ്റുപാടിലെ സംഭവങ്ങളാണ് അയാളെ അങ്ങനെയാക്കിത്തീർക്കുന്നത്. ‘എന്റെ അന്നം മുട്ടിക്കരുത് ജ്ജ്’ എന്ന് ഫാത്തിമയോട് ഭർത്താവ് പറയുന്ന ഒരു രംഗമുണ്ട്. ശരിയാണ്, അത് ആ ജീവിതശൈലി അയാളുടെ അന്നമാണ്. ചുറ്റുപാടിൽ പിണഞ്ഞുകിടക്കുകയാണ് അയാളുടെ ജീവിതം, അതിന് പുറത്തേക്ക് അയാൾക്ക് ഒരു ലോകമില്ല. ജീൻസും പാന്റും ഷർട്ടും കൂളിങ് ഗ്ലാസുമിട്ട് ബൈക്കിൽ പോകാൻ അയാൾക്ക് ആഗ്രഹമുണ്ട്. എന്നാൽ, വളർന്നുവന്ന സാഹചര്യവും ചുറ്റുപാടും അയാളെ അതിനനുവദിക്കുന്നില്ല. അയാളുടെ ശരികളുടെ പുറത്തേക്കുകടക്കാൻ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവരെയും അയാൾ അനുവദിക്കാതിരിക്കുമ്പോഴാണ് പ്രശ്നം ഉദിക്കുന്നത്.


ഫെമിനിച്ചി ഫാത്തിമ എന്ന പേര് കേട്ടപ്പോൾ നെഗറ്റീവ് ആയിട്ടല്ല തോന്നിയത്. ഫെമിനിച്ചി എന്ന് പറഞ്ഞാൽ പുരോഗമനം, ഫാത്തിമ എന്നത് നെഗറ്റീവല്ല. അത് അറിഞ്ഞും അറിയാതെയും കേൾക്കുന്നവരുടെ ഉള്ളിൽ പതിയെ പതിയെ പോസിറ്റീവായി വരുകയാണ്. അതുകൊണ്ടാണ് ഫാത്തിമ പ്രേക്ഷകരിൽ അത്രത്തോളം സ്‌ട്രൈക്ക് ചെയ്തത്. സിനിമ കാണുന്നവരുടെ ഉള്ളിൽ ഫാത്തിമ പോസിറ്റീവ് ആണ്, ഒരിക്കലും നെഗറ്റീവല്ല. നാളത്തേക്കുള്ള പ്രതീകമാണ് ഫാത്തിമ. ഉസ്താദിന്റെ കഥാപാത്രത്തിലൂടെയാണ് ഫാത്തിമ എന്ന കഥാപാത്രത്തിന്റെ വളർച്ച. ഉസ്താദ് എന്ന കഥാപാത്രത്തെ വളർത്തിയെടുക്കാൻ ഏതറ്റംവരെ പോകാനും തയ്യാറായിരുന്നു. എന്റെ രീതിയിൽ തന്നെയാണ് ആ കഥാപാത്രത്തെ ഡിസൈൻ ചെയ്തത്.


താടിവളർത്തി, മീശ ഒരുക്കിതിരക്കഥ വായിച്ച ശേഷം കഥാപാത്രത്തിലേക്കുള്ള ഒരുക്കമായിരുന്നു. സെറ്റിലേക്ക് എത്തിയിരുന്നത് കഥാപാത്രമായിത്തന്നെയായിരുന്നു. താടി വളർത്തി മീശകട്ട് ചെയ്ത് കഥാപാത്രത്തിനു വേണ്ട ചലനങ്ങളൊക്കെ പഠിച്ചു. അതുകണ്ടപ്പോൾ തന്നെ ഫാസിൽ പറഞ്ഞു, ഇതാണ് ഞാൻ കണ്ട എന്റെ സിനിമയിലെ കഥാപാത്രമെന്ന്. കോസ്റ്റ്യൂം അടക്കമുള്ള കാര്യങ്ങൾ ഞങ്ങൾ തന്നെ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഫാസിലിന് ഒരു നിർബന്ധവുമില്ലായിരുന്നു. അഭിനേതാക്കളുടെ ഇഷ്ടങ്ങൾകൂടി മനസ്സിലാക്കി സംവിധായകൻ പെരുമാറിയപ്പോൾ ഗംഭീരസിനിമതന്നെയുണ്ടായി.


നാട്ടിൻപുറത്തെ ഭാഷ വേണമെന്ന് ഫാസിലിന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ, അത് എങ്ങനെ പറയണമെന്നതിനൊക്കെ ഞങ്ങൾക്കും സ്വാതന്ത്ര്യമുണ്ടായിരുന്നു. ചില സീനുകൾ മാത്രമാണ് മൂന്നുനാല് പ്രാവശ്യം എടുത്തത്. മറ്റു പല സീനുകൾക്കും അധികം ടേക്ക് എടുക്കേണ്ടി വന്നിട്ടില്ല. ഫാസിലിന്റെ നിർദേശവും അഭിനേതാക്കളും ഒന്നിച്ചുനിന്നപ്പോൾ എല്ലാം കൃത്യമായി. അഭിനേതാക്കൾക്കുള്ള സ്‌പെയ്‌സ് ഡയറക്ടർ തന്നതാണ് സിനിമയുടെ വിജയം.




SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് സ്ത്രീവിവേചനം ചർച്ച ചെയ്ത് പാഞ്ചജന്യം ചലച്ചിത്രമേള
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മണീടിൽ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി
mannan
NISHANTH