എന്താണ് ‘ഫെമിനിച്ചി ഫാത്തിമ’യുടെ പ്രമേയം?
ഒരു വീട്ടമ്മയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്ന് ചുരുക്കിപ്പറയാം. ഒരു സ്ത്രീ തന്റെ അവകാശം സംരക്ഷിക്കാനായി പരമ്പരാഗത രീതികൾക്കെതിരായി നിലകെള്ളുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിലുള്ളത്. ആണും പെണ്ണും തുല്യരാണെന്ന ബോധ്യത്തിൽനിന്നാണ് സിനിമയുടെ കഥ വളരുന്നത്.
എങ്ങനെയാണ് സിനിമയുടെ പിറവി?
’ഫെമിനിച്ചി ഫാത്തിമ’ എന്ന പേരാണ് ആദ്യം മനസ്സിലുണ്ടായത്. സിനിമയ്ക്കായി കഥ ആലോചിച്ചുനടക്കവേ ഒരിക്കൽ ഇത്താത്തയുടെ വീട്ടിൽ പോയിരുന്നു.
കിടക്കയിൽ മൂത്രമൊഴിച്ച മകനെ ശകാരിക്കുന്നതിനിടെ അവൾ പറഞ്ഞു ‘മൂത്രം തട്ടിക്കാണ്ട് കൊണ്ട് നടന്നതാ കിടക്ക, ഇനിയീ മണം പോകുകേമില്ല’ എന്ന്. ആ വാക്കുകൾ എന്റെയുള്ളിൽ ഒരു സ്പാർക്കുണ്ടാക്കി. അതിൽനിന്നുണ്ടായ ആലോചനയാണ് സിനിമയായത്.
മൂന്നുമാസം കൊണ്ടൊരു സിനിമയോ?
അതേ. കഥയാലോചന തുടങ്ങി മൂന്നുമാസംകൊണ്ടാണ് എഴുത്തും ഷൂട്ടിങ്ങും എഡിറ്റിങ്ങും പൂർത്തിയാക്കിയത്. മേളകളിൽ പ്രദർശിപ്പിക്കുകയായിരുന്നു ലക്ഷ്യം.
കഥാപരിസരം പൊന്നാനിയായതിനാൽ അവിടെയും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചത്. അഭിനയിച്ചവരിൽ പ്രധാന കഥാപാത്രങ്ങൾ ഒഴികെയുള്ളവർ പൊന്നാനിക്കാരാണ്.
എങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്?
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സോഷ്യൽവർക്കാണ് പഠിച്ചത്. മനസ്സിലെ താത്പാര്യംകൊണ്ട് സിനിമാവഴിയിലേക്ക് തിരിഞ്ഞതാണ്.
‘ഖബർ’ എന്ന ഷോർട്ട്ഫിലിമും ട്യൂഷൻ വീടെന്ന വെബ് സീരീസും സംവിധാനംചെയ്തത് ആത്മവിശ്വാസമേകി. സുന്ദരി ഗാർഡൻ, 1001 നുണകൾ എന്നീ സിനിമകളിൽ സ്പോട്ട് എഡിറ്ററായതും ധൈര്യമായി.
‘ഫെമിനിച്ചി ഫാത്തിമ’യുടെ തിയേറ്റർ റിലീസും ഭാവിപ്രവർത്തനങ്ങളും?
ഐ.എഫ്.എഫ്.കെ.യിൽ പ്രേക്ഷകപ്രീതി നേടിയതും പുരസ്കാരനേട്ടമുണ്ടായതും കാരണം തിയേറ്റർ റിലീസിനായി കുറച്ചുപേർ സമീപിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുകയാണ്. പുതിയ സിനിമയൊരുക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group