ചലച്ചിത്രമേള പുതുതലമുറയ്ക്ക് പ്രചോദനം- മുഖ്യമന്ത്രി

ചലച്ചിത്രമേള പുതുതലമുറയ്ക്ക് പ്രചോദനം- മുഖ്യമന്ത്രി
ചലച്ചിത്രമേള പുതുതലമുറയ്ക്ക് പ്രചോദനം- മുഖ്യമന്ത്രി
Share  
2024 Dec 21, 09:15 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുവനന്തപുരം : രാഷ്ട്രീയബോധമുള്ള പുതുതലമുറയ്ക്ക് സിനിമയിലേക്കു കടന്നുവരാൻ പ്രചോദനമാകുന്ന തരത്തിലാണ് കേരള രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


29-ാമത് ഐ.എഫ്.എഫ്.കെ.യുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈ മേളയെ ഹിറ്റാക്കി മാറ്റിയത് ചലച്ചിത്രപ്രേമികളുടെ അഭൂതപൂർവമായ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.


അടിച്ചമർത്തപ്പെട്ടവരുടെയും ദുരിതം അനുഭവിക്കുന്നവരുടെയും ഒപ്പമാണ് ഈ ചലച്ചിത്രമേളയെന്നത് പ്രദർശിപ്പിച്ച സിനിമകളുടെ പട്ടികയിൽനിന്നു വ്യക്തമാണ്. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കു വിധേയരായ സംവിധായകരുടെ ചിത്രങ്ങൾ ഈ മേളയിൽ പ്രദർശിപ്പിച്ചു.


മൂന്നാംലോക രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക സ്ഥിതിയും മേളയിലൂടെ മനസ്സിലാക്കാനായി.


മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളും മനുഷ്യർ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളും ദൃഷ്ടാന്തങ്ങളായ നിരവധി ചിത്രങ്ങളാണ് മേളയിൽ കാണിച്ചത്. അതു കൃത്യമായ രാഷ്ട്രീയബോധമുള്ള പുതുതലമുറയ്ക്ക് ചലച്ചിത്ര മേഖലയിലേക്കു കടന്നുവരാനുള്ള വലിയ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.


ഭാഷ അറിയാഞ്ഞിട്ടും മലയാളത്തിൽ സിനിമ ചെയ്യുക എന്നത് താൻ ഏറ്റെടുത്ത സാഹസമായിരുന്നുവെന്ന് മേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം േനടിയ പായൽ കപാഡിയ പറഞ്ഞു.


ഇനിയും മുന്നോട്ടുപോകാനുള്ള ഊർജമാണ് ഈ പുരസ്‌കാരമെന്നും അവർ പറഞ്ഞു. അർമേനിയയിൽനിന്നുള്ള ചലച്ചിത്ര പ്രതിഭകളായ സെർജ് എവിവ്ഡിക്ക, നോറ എന്നിവർ മുഖ്യാതിഥികളായിരുന്നു.


മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രി കെ.രാജൻ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യാ എസ്.അയ്യർ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ തുടങ്ങിയവർ പങ്കെടുത്തു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25