തിരുവനന്തപുരം : സിനിമയുടെ ഉത്സവം അവസാന നാളിലേക്കടുക്കുമ്പോൾ വിട്ടുപോയ സിനിമകൾ തേടിപ്പിടിക്കാനും ഇഷ്ടസിനിമാക്കാരെ കാണാനുമുള്ള അവസാനവട്ട ‘സിനിമാപ്പാച്ചിലിലേക്ക്’ ഡെലിഗേറ്റുകൾ.
മത്സരവിഭാഗത്തിലേതടക്കം അവസാന പ്രദർശനമാണ് ഇനിയുള്ളത്. ദീപാ മേത്തയുടെ ‘ഫയർ’, മാർക്കോസ് ലോയ്‌സയുടെ 'അവെർനോ', അക്കിനേനി കുടുമ്പ റാവുവിന്റെ 'ഒക്ക മാഞ്ചി പ്രേമകഥ' എന്നിവയുടെ മേളയിലെ ഏക പ്രദർശനവും വ്യാഴാഴ്ചയാണ്. സിനിമാപ്രേമികൾ കാത്തിരുന്ന 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ സംവിധായക പായൽ കപാഡിയയായിരുന്നു ബുധനാഴ്ച മേളയുടെ ആകർഷണം. ചിത്രത്തിന്റെ ഏക പ്രദർശനം ടാഗോറിൽ തിങ്ങിനിറഞ്ഞ സദസ്സിലാണ് നടന്നത്. മണിക്കൂറുകൾ വരിനിന്നാണ് പലരും തിയേറ്ററിൽ കടന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group