തിരുവനന്തപുരം : അര നൂറ്റാണ്ടു പിന്നിടുന്ന തന്റെ ചലച്ചിത്രജീവിതത്തിന് അംഗീകാരമായി, ചലച്ചിത്രമേളയിലെ റെട്രോസ്പെക്ടീവ് വിഭാഗത്തിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് അഭിമാനകരമാണെന്ന് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട്.
തന്റെ ക്രിയാത്മകതയ്ക്കും പുതുമയാർന്ന ആവിഷ്‌കാരങ്ങൾക്കുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മൂന്നു തവണ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയ മധു അമ്പാട്ട് പറഞ്ഞു.
മധു അമ്പാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ‘1:1.6, ആൻ ഓഡ് ടു ലവ്’, ഛായാഗ്രാഹകനായി പ്രവർത്തിച്ച ‘അമരം’, ‘ഓകാ മാഞ്ചി പ്രേമകഥ’, ‘പിൻവാതിൽ’ എന്നിവയാണ് റെട്രോസ്പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തനിക്കിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാൻ പ്രചോദനംനൽകിയത് അമ്മ സുലോചനയാണെന്ന് മധു അമ്പാട്ട് പറഞ്ഞു.
അച്ഛൻ കൊമരത്ത് ഭാഗ്യനാഥ് മജീഷ്യനായിരുന്നു. ‘അമര’വും ‘വൈശാലി’യുമടക്കം പ്രഗത്ഭരായ സംവിധായകർക്കൊപ്പം ചെയ്ത ചിത്രങ്ങളോരോന്നും വ്യത്യസ്ത അനുഭവങ്ങളായിരുന്നു. സിനിമയോടുള്ള ഇഷ്ടം കരുത്തായി. മനോജ് നൈറ്റ് ശ്യാമളനുമായുള്ള സൗഹൃദം ലോകസിനിമയിലെത്തിച്ചു. അദ്ദേഹത്തിന്റെ ‘പ്രേയിങ് വിത്ത് ആംഗർ’ ചെയ്യുമ്പോൾ, സിനിമയെന്നത് ലോകഭാഷയാണെന്ന ബോധ്യം മുന്നോട്ടുനയിച്ചു. - മധു അമ്പാട്ട് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group