തിരുവനന്തപുരം : ദേവി കന്യാകുമാരിയിൽ ദേവിയായി അഭിനയിച്ചതിന്റെ അൻപതാംവർഷം സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് വിനോദിനി ശശിമോഹൻ. വിനോദിനി അഭിനയരംഗം വിട്ടിട്ടും അൻപത് വർഷമായെന്നത് യാദൃച്ഛികം. സംവിധായകൻ പി.സുബ്രഹ്മണ്യമാണ് വിനോദിനിയെ ദേവി കന്യാകുമാരിയാകാൻ ക്ഷണിച്ചത്. വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പഠനത്തിൽ ശ്രദ്ധിക്കാനായി തുടർന്ന് അഭിനയം അവസാനിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള സിനിമയിലെ മുതിർന്ന നായികമാരെ ആദരിച്ച ചടങ്ങിൽവെച്ച് ഒപ്പം അഭിനയിച്ച രാജശ്രീ, ഗ്രേസി എന്നിവരെ കാണാനായതിലും സന്തോഷം. 1961-ൽ ഭക്തകുചേല എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു വിനോദിനിയുടെ അരങ്ങേറ്റം. ബാലതാരമായി ഒൻപത് വർഷം സിനിമയിൽ അഭിനയിച്ചു. പ്രശസ്ത നർത്തകനും കേരളനടനത്തിന്റെ ഉപജ്ഞാതാവുമായ ഗുരു ഗോപിനാഥിന്റെ മകളാണ് വിനോദിനി. പിതാവിനൊപ്പവും ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. തെന്നിന്ത്യൻ സൂപ്പർതാരം കമലഹാസന്റെ ‘കണ്ണും കരളും’ എന്ന മലയാള ചിത്രത്തിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലവും അനുജത്തിയുടെ വേഷവും വിനോദിനി അഭിനയിച്ചു. അഭിനയം വിട്ടശേഷവും മലയാളത്തിലും മറ്റു ഭാഷാ സിനിമകളിൽനിന്നും അവസരം ലഭിച്ചെങ്കിലും നിരസിക്കേണ്ടിവന്നു. 50 വർഷത്തിനിടെ ഒരിക്കൽപ്പോലും സിനിമാമോഹം മനസ്സിൽ കടന്നുവന്നിട്ടില്ലെന്ന് വിനോദിനി പറഞ്ഞു. വട്ടിയൂർക്കാവ് വിശ്വകലാ കേന്ദ്രം ഭദ്രപീഠത്തിലാണ് വിനോദിനി താമസിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group