തിരുവനന്തപുരം : സിനിമയ്ക്കൊപ്പം വേഷങ്ങളും രാജ്യാന്തര ചലച്ചിത്രമേളയുടെ ആകർഷണമാണ്. പഴമയുടെയും പുതുമയുടെയും ഫ്യൂഷൻ വസ്ത്രധാരണങ്ങളോടാണ് പ്രിയമേറെയും. അരുമമൃഗങ്ങളെപ്പോലും വസ്ത്രങ്ങൾ ധരിപ്പിച്ച് കൂടെക്കൂട്ടുന്നവരുമുണ്ട്.
മേളയുടെ ഭാഗമായി പുത്തൻ ട്രെൻഡുകൾ അവതരിപ്പിക്കുന്ന സ്റ്റാളുകളുമുണ്ട്. കാഞ്ചീപുരം സാരികൾക്കായി കാഞ്ചി എന്ന സ്റ്റാൾ ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി നിമിഷ. മേളയിൽ സാരിക്ക് ആവശ്യക്കാർ ഏറെയെത്തുന്നുവെന്ന് നിമിഷ പറഞ്ഞു.
ഫാഷൻ പരീക്ഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് ഐ.എഫ്.എഫ്.കെ.യെന്ന് കോഴിക്കോട്ടെ മോഡലിങ് സ്ഥാപനം നടത്തുന്ന റിയ പറഞ്ഞു. ഏതു വസ്ത്രം ധരിച്ചാലും സ്‌റ്റൈലിങ്ങാണ് ഒരാളെ ആൾക്കൂട്ടത്തിൽ വേറിട്ടുനിർത്തുന്നതെന്ന അഭിപ്രായമാണ് വിദ്യാർഥികൾക്കുള്ളത്.
വസ്ത്രങ്ങളും ആഭരണങ്ങളും വ്യത്യസ്ത നിറങ്ങളിലുള്ള പാറ്റേണുകളുമെല്ലാം ഒരാളുടെ വ്യക്തിത്വത്തെ ആകർഷിക്കുന്ന ഘടകങ്ങളാണെന്ന് ഡെലിഗേറ്റുകൾ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group