ഏങ്ങണ്ടിയൂർ : ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകെയിലെത്തിച്ച മഹാപ്രതിഭയാണ് രാമു കാര്യാട്ടെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ചേറ്റുവയിൽ രാമു കാര്യാട്ട് സാംസ്കാരികനിലയത്തിന് ശിലയിടുകയായിരുന്നു അദ്ദേഹം. പുതിയ കലാകാരന്മാർക്ക് ഇടം നൽകുന്ന തിയേറ്റർകൂടി സ്മാരകത്തിൽ ഉണ്ടാകുന്നത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചേറ്റുവ വഴിയോരവിശ്രമകേന്ദ്രത്തിന് സമീപം നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ. അധ്യക്ഷനായി. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. പ്രസാദ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.കെ. സുദർശൻ, മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിമിഷ അജീഷ്, ശാന്തി ഭാസി തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group