കൊടിയേറി സിനിമയുടെ ഉത്സവം

കൊടിയേറി സിനിമയുടെ ഉത്സവം
കൊടിയേറി സിനിമയുടെ ഉത്സവം
Share  
2024 Dec 14, 09:41 AM

തിരുവനന്തപുരം : 13000-ലേറെ ഡെലിഗേറ്റുകളും നൂറുകണക്കിനു സിനിമാപ്രവർത്തകരുമാണ് മേളയുടെ ഭാഗമാകുന്നത്. തലസ്ഥാനത്തെ 15 തിയേറ്ററുകളിലായി 20വരെയാണ് മേളയിലെ പ്രദർശനങ്ങൾ. 68 രാജ്യങ്ങളിൽനിന്നുള്ള 177 സിനിമകൾ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കും.


സ്ത്രീ സംവിധായകരുടെ 52 സിനിമകൾ പ്രദർശിപ്പിക്കുമെന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. നാലു മലയാളി വനിതാ സംവിധായകമാരുടെ ആദ്യ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ ഇന്ദുലക്ഷ്മിയുടെ 'അപ്പുറം' എന്ന സിനിമ മത്സരവിഭാഗത്തിലെ ഏക മലയാള സാന്നിധ്യമാകും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. 20-നു നടക്കുന്ന സമാപനച്ചടങ്ങിൽ സംവിധായക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയാണ് പുരസ്‌കാരം. രജതചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹതനേടുന്ന നവാഗത സംവിധാനപ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടുലക്ഷം രൂപയും കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാനപ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും.


വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർപേഴ്‌സൺ. ജോർജിയൻ സംവിധായക നാനാ ജോജാദ്‌സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്‌സ, അർമീനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്‌ലാത്യൻ, അസമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.


കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കംസിനിമയിലെ കോർപ്പറേറ്റ്‌ വത്കരണം ശ്രദ്ധിക്കണം-മുഖ്യമന്ത്രി


തിരുവനന്തപുരം : ലോക കാഴ്ചകളിലേക്ക് വാതിൽ തുറന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടിയേറി. ഇനി ഒരുവാരം പല നാടുകളിലെ കഥയും കദനവും തലസ്ഥാനത്ത് കുടിയേറും.

കനകക്കുന്നിൽ വിശിഷ്ടാതിഥി ഷബാന ആസ്‌മിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.

സിനിമാ നിർമാണത്തിലേക്ക് കോർപ്പറേറ്റുകൾ കടന്നുവരുന്നത് വ്യവസായം എന്ന നിലയിൽ നല്ലതാണെങ്കിലും കോർപ്പറേറ്റ് താത്പര്യങ്ങൾക്കനുസരിച്ച് ചില പ്രത്യേക വിഭാഗം സിനിമകൾ സൃഷ്ടിക്കപ്പെടുന്നത് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രവണതകൾ സിനിമയുടെ മൂല്യശോഷണത്തിന് കാരണമാവും. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ജനകീയ കലയായ സിനിമകൾ സമൂഹത്തിന്റെ നേർച്ചിത്രമാണ്.


സിനിമയ്ക്കുമപ്പുറം യുവതീ യുവാക്കൾക്ക് കലാ സാംസ്‌കാരിക രംഗത്തെ ട്രെൻഡുകൾ പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള വേദികൂടിയാണ് ഐ.എഫ്.എഫ്.കെ. രാഷ്ട്രീയ ഉള്ളടക്കവും ഉൾക്കാമ്പുമുള്ളതുകൊണ്ടാണ് ഈ മേള ബഹുദൂരം മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായക ആൻ ഹുയിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി നൽകി. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങിയതാണ് അവാർഡ്.


വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് സിനിമ 'ഐ ആം സ്റ്റിൽ ഹിയർ' ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു.


ഡിജിറ്റൽ ആർട്ട് എക്സിബിഷന് ഇന്നു തുടക്കം


50 ലോക ചലച്ചിത്രാചാര്യൻമാർക്ക് ആദരമർപ്പിച്ചുള്ള 'സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്' എക്സിബിഷന് ശനിയാഴ്ച തുടക്കം. സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ.രാജീവ് കുമാർ ക്യൂറേറ്ററാകുന്ന പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും. 11-നു മേളയുടെ ടാഗോർ തിയേറ്റർ പരിസരത്ത് ആൻ ഹുയി പ്രദർശനം ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം.


കേരളത്തിലുള്ളവർ മികച്ച സിനിമാ അഭിരുചിയുള്ളവർ - ഷബാന ആസ്‌മി


തിരുവനന്തപുരം : സിനിമയടക്കമുള്ള കലാമേഖലകളിൽ കേരളത്തിലെ ജനങ്ങൾക്ക് മികച്ച അഭിരുചിയാണുള്ളതെന്ന് നടി ഷബാന ആസ്‌മി. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ഷബാന ആസ്‌മി. കഴിഞ്ഞ അരനൂറ്റാണ്ടായി തനിക്ക് ഒപ്പവും ക്യാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചവർ ചേർന്നാണ് തന്നെ ഇതുവരെ എത്തിച്ചത്.


കേരളത്തിലെ മുഖ്യമന്ത്രിയിൽനിന്ന് ആദരം ഏറ്റുവാങ്ങിയതിൽ സന്തോഷമുണ്ട്. അൻപത്‌ വർഷത്തെ സിനിമായാത്രയിൽ ഒപ്പം അണിനിരന്ന എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തുന്നു. ആദ്യത്തെ ഐ.എഫ്.എഫ്.കെ.യിൽ താൻ പങ്കെടുത്തിരുന്നു. വീണ്ടും ഇവിടെ എത്തിച്ചേരാനായതിൽ സന്തോഷമുണ്ടെന്നും ഷബാന ആസ്‌മി പറഞ്ഞു.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് സ്ത്രീവിവേചനം ചർച്ച ചെയ്ത് പാഞ്ചജന്യം ചലച്ചിത്രമേള
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മണീടിൽ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി
mannan
NISHANTH