കാഴ്ചക്കാലം

കാഴ്ചക്കാലം
കാഴ്ചക്കാലം
Share  
2024 Dec 13, 09:24 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്(ഐ.എഫ്.എഫ്.കെ.) വെള്ളിയാഴ്ച തിരിതെളിയും. വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ നടി ഷബാന ആസ്മി വിശിഷ്ടാതിഥിയാകും.


ഹോങ്കോങ്ങിൽനിന്നുള്ള സംവിധായക ആൻ ഹുയിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടനചിത്രമായി വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസിന്റെ പോർച്ചുഗീസ് സിനിമ 'ഐ ആം സ്റ്റിൽ ഹിയർ' പ്രദർശിപ്പിക്കും.


ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും.


20വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽനിന്നുള്ള 177 സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുക. സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി സ്ത്രീ സംവിധായകരുടെ 52 സിനിമകൾ പ്രദർശിപ്പിക്കുമെന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. നാലു മലയാളി വനിതാ സംവിധായകമാരുടെ ആദ്യ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.


പലനാടുകളുടെ കഥകളുമായി വീണ്ടുമൊരുഷബാന ആസ്മി വിശിഷ്ടാതിഥി


ഡെലിഗേറ്റുകൾക്കായി കെ.എസ്.ആർ.ടി.സി.യുടെ ഇ-ബസുകൾ


തിരുവനന്തപുരം : ലോകസിനിമയുടെ തീർഥാടനകാലത്തിന് വെള്ളിയാഴ്ച കൊടിയേറ്റം; ഇനി ഒരു വാരം പലനാടുകളുടെ കഥയും കദനവും തലസ്ഥാനത്ത് കുടിയേറും. 'ഐ ആം സ്റ്റിൽ ഹിയർ' എന്ന ഉദ്ഘാടനചിത്രത്തിനു പിന്നാലെ ഡെലിഗേറ്റുകളും പറയും- ഞങ്ങളും ഇവിടെത്തന്നെയുണ്ട്! 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച വൈകീട്ട് കനകക്കുന്നിൽ തുടക്കമാകും.


മേളയുടെ പ്രധാനകേന്ദ്രമായ ടാഗോർ തിയേറ്ററും പരിസരവും കാഴ്ചകൾക്കും സിനിമാ ചർച്ചകൾക്കും സൗഹൃദക്കൂട്ടായ്മകൾക്കുമൊക്കെ തയ്യാറായിക്കഴിഞ്ഞു.


മീറ്റ് ദ പ്രസിനും സംവാദങ്ങൾക്കുമൊക്കെ പ്രധാന വേദിയാവുന്നതും ടാഗോറാണ്. 20വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽനിന്നുള്ള സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ രണ്ടു മലയാളം സിനിമകളടക്കം 14 സിനിമകളാണ് മത്സരത്തിനുള്ളത്.


20വരെ 15 തിയേറ്ററുകളിലായാണ് മേള നടക്കുക. 13000-ലേറെ ഡെലിഗേറ്റുകളാണ് ഇക്കുറി മേളയ്‌ക്കെത്തുന്നത്. മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യർക്ക് ആദരവർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്‌സിബിഷൻ, മലയാള സിനിമയിലെ മുതിർന്ന നടിമാർക്ക് ആദരമൊരുക്കുന്ന 'മറക്കില്ലൊരിക്കലും', കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും നടക്കും.


ആദ്യദിനം 10 ശ്രദ്ധേയ ചിത്രങ്ങൾ


തിരുവനന്തപുരം : ശ്രദ്ധേയമായ 10 സിനിമകൾ ചലച്ചിത്രമേളയുടെ ആദ്യദിനം പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ ആറും ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ രണ്ടും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ഒന്നും ചിത്രങ്ങളും ലൈഫ് ടൈം അച്ചീവ്മെന്റിന്‌ അർഹയായ ആൻ ഹൂയിയുടെ ഒരു ചിത്രവുമാണ് ആദ്യദിനം പ്രദർശിപ്പിക്കുന്നത്.


ഉദ്ഘാടനചിത്രമായ വാൾട്ടർ സാൽസിന്റെ 'ഐ ആം സ്റ്റിൽ ഹിയറി'ന്റെ പ്രദർശനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനച്ചടങ്ങിനുശേഷം നടക്കും. മനുഷ്യബന്ധങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും കഥ പറയുന്നതാണ്‌ ചിത്രം. 13-നു രാവിലെ 10-ന് നിളാ തിയേറ്ററിൽ ആൻ ഹുയി സംവിധാനംചെയ്ത ജൂലി റാപ്സോഡി പ്രദർശിപ്പിക്കും. കൈരളി തിയേറ്ററിൽ രാവിലെ 10-ന് നർഗസ് കൽഹോറിന്റെ ഷാഹിദ് പ്രദർശിപ്പിക്കും. രക്തസാക്ഷി എന്നർഥം വരുന്ന വാക്കിനെ തന്റെപേരിൽനിന്നു മാറ്റാനാഗ്രഹിക്കുന്ന കഥാനായകനും അതേത്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പശ്ചാത്തലം.


ശ്രീ തിയേറ്ററിൽ രാവിലെ 10.15-ന് ജൂലിയ ഡി സിമോണിന്റെ ഫോർമോസ ബീച്ച് പ്രദർശിപ്പിക്കും. 12.30-ന് കൈരളി തിേയറ്ററിൽ ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ ഇവ റേഡിവോയവിച്ചിന്റെ ‘ഫോൺ റാങ്‌’ പ്രദർശിപ്പിക്കും. കലാഭവൻ തിയേറ്ററിൽ 12-ന് ലാറ്റിനമേരിക്കൻ വിഭാഗത്തിൽനിന്നുള്ള കാർലോസ് മാരെസ് ഗോൺസാലസിന്റെ അന്നയും ദാന്റെയും പ്രദർശിപ്പിക്കും.


റിസർവേഷനില്ലാത്ത സീറ്റുകൾ 30%


തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാത്തവർക്കുമായാണ് പ്രവേശനം. മുതിർന്ന പൗരന്മാർക്ക് വരിനിൽക്കാതെ പ്രവേശനം ലഭിക്കും. ഡെലിഗേറ്റുകൾക്കായി കെ.എസ്.ആർ.ടി.സി.യുടെ രണ്ട് ഇ-ബസുകൾ പ്രദർശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് സൗജന്യ സർവീസ് നടത്തും. മാനവീയംവീഥിയായിരിക്കും സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രം.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25