വള്ളിക്കുന്ന് : പൊന്നാനിക്കാരിയായ ഫാത്തിമയുടെയും അഷ്റഫിന്റെയും കുടുംബത്തിന്റെയും കഥ ലോകസിനിമാ വേദികളിലേക്ക് എത്തുകയാണ്. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമ. ഈ മാസം 13 മുതൽ 20 വരെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പൊന്നാനിയിലെ ഒരു സാധാരണ കുടുംബത്തിന്റെ സാധാരണ കഥ അസാധാരണ ചാരുതയോടെ സിനിമയാക്കിയതാണ് ഫെമിനിച്ചി ഫാത്തിമ. സിനിമയുടെ സംവിധായകനും മുഖ്യ അഭിനേതാക്കളുമെല്ലാം മലപ്പുറംജില്ലക്കാരോ തൊട്ടടുത്തു നിന്നുള്ളവരോ ആണ്. മലപ്പുറത്തിന്‍റെ അഭിമാനചിത്രം എന്നുതന്നെ പറയാം. മത്സരവിഭാഗത്തിലെ രണ്ടേ രണ്ടു മലയാള സിനിമകളിലൊന്നാണ് ഫെമിനിച്ചി ഫാത്തിമ.
ഫാസിൽ മുഹമ്മദ് എടപ്പാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നിർമാണം എ.എഫ്.ഡി.സിനിമയുടെ ബാനറിൽ സുധീഷ് സ്കറിയയും താമിറും.
വള്ളിക്കുന്ന് സ്വദേശിയും അറിയപ്പെടുന്ന നടനുമായ കുമാർ സുനിലാണ് നായകൻ. 1001 നുണകൾ എന്ന സിനിമയിൽ നായികയായി അഭിനയിച്ച ഷംല ഹംസയാണ് ഈ ചിത്രത്തിലെ നായിക. ദുബായിൽ സ്ഥിരതാമസമുള്ള ഷംല തൃത്താല സ്വദേശിയാണ്.
25 വർഷത്തോളമായി നാടകലോകത്തുള്ള കുമാർ സുനിൽ അസംഘടിതർ, കാതൽ, ആന്റണി, മറഡോണ, ഒടിയൻ, വെള്ളരിപ്പട്ടണം തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group