തിരക്കഥ, സംവിധാനം രാകേഷ് കൃഷ്ണൻ കുരമ്പാല. തിയറ്റർ സ്ക്രീനിൽ പേര് തെളിഞ്ഞപ്പോള്‍ പരിഹസിച്ചവരുടെ മുന്നിൽ പരിമിതികളെ മാറ്റി വച്ച് സിനിമ പുറത്തിറക്കിയ സന്തോഷത്തിലായിരുന്നു രാകേഷ്. ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോട് പടപൊരുതി പന്തളം സ്വദേശി രാഗേഷ് കൃഷ്ണനൻ തന്റെ സിനിമയുമായി എത്തിയിരിക്കുന്നത്. സിനിമയെന്ന ലക്ഷ്യത്തിനും രാകേഷ് കൃഷ്ണന്റെ നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ ആ മാറാരോഗവും കീഴടങ്ങുകയായിരുന്നു. ഒന്നരവര്‍ഷംകൊണ്ട് രാകേഷ് ഒരുക്കിയ 'കളം @ 24' സിനിമ ഒരുക്കിയത്.
കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആൽബങ്ങളും ചെറിയ സിനിമകളും സംവിധാനംചെയ്ത പരിചയമാണ് ഒന്നരമണിക്കൂർ ദൈർഘ്യമുള്ള സസ്‌പെൻസ് ത്രില്ലർ സംവിധാനംചെയ്യാൻ പ്രാപ്തനാക്കിയത്. സിനി ഹൗസ് മീഡിയയും സി.എം.കെ. പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ പുറത്തിറക്കുന്നത്.
പന്തളം കുരമ്പാല കാർത്തികയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും മുൻ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ ആർ.കുറുപ്പിന്റെയും മകനായ രാകേഷ് കൃഷ്ണനെ ജന്മനാ ബാധിച്ചതാണ് സെറിബ്രൽ പാൾസി. എന്നാൽ സ്വയം രോഗിയാണെന്ന് കരുതാൻ രാഗേഷ് ഇഷ്ടപ്പെട്ടില്ല. കുഞ്ഞുനാളിൽ കൂടെക്കൂടിയ സിനിമാപ്രേമം പ്രായം ഏറുന്നതനുസരിച്ച് വളർന്നു. അതിനായി പരിശ്രമിച്ചു. അവസാനം വിജയം ഉറപ്പിച്ചു.
മന്ത്രി സജി ചെറിയാനും രാകേഷിനെ പറ്റി ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു, ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ്സ്റ്റാൻഡിൽ ഷർട്ട് ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവെച്ചതും മന്ത്രി പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group