ശബരിമല : പ്രിയനടന്റെ പടം ഹിറ്റാകണമെന്ന പ്രാർഥനയോടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ആരാധകർ ശബരിമലയിൽ. പ്രശസ്ത തമിഴ്‌നടൻ അജിത്തിന്റെ ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട ‘തല’യുടെ പുതിയ ചിത്രം ‘വിടാമുയർച്ചി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി അയ്യപ്പന് മുൻപിലെത്തിയത്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിന്റുചെയ്ത െഫ്ലക്സുമായാണ് ഇവരെത്തിയത്. തമിഴ്നാട് കല്ലൂരിൽനിന്നാണ് 30-അംഗ സംഘമെത്തിയത്. പടം വിജയിക്കാൻ പ്രാർഥന നടത്തിയതായി അംഗങ്ങളായ ധൻരാജ്, ശബരി, വിഘ്നേശ് എന്നിവർ പറഞ്ഞു. ‘കടവുളേ അജിത്തേ ഉയിരേ അജിത്തേ...’ സന്നിധാനത്തിന് താഴെ അവർ നടനെയും വാഴ്‌ത്തി. അജിത് നായകനാകുന്ന വിടാമുയർച്ചി ഉടൻ റിലീസാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group