കയ്യൂർ : സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് രാജ്യാന്തര ചലചിത്രമേളയോടനുബന്ധിച്ചുള്ള ടൂറിങ് ടാക്കീസ് വിളംബരജാഥ കയ്യൂരിൽനിന്ന് തുടങ്ങി. എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷനായി.
ചലചിത്ര പ്രവർത്തകരായ പി.പി. കുഞ്ഞികൃഷ്ണൻ, അഡ്വ. സി. ഷുക്കൂർ, രാജേഷ് അഴീക്കോടൻ, ചിത്ര നായർ, രജീഷ് പൊതാവൂർ, ഷിബി കെ. തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സന്തോഷ് കീഴറ്റൂർ, മാധവൻ മണിയറ, എം. ശാന്ത, സി.ജെ. സജിത്ത്, പി.ബി. ഷീബ, മനോജ് കാന, പ്രദീപ് ചൊക്ലി, പി.കെ. ബൈജു, അരവിന്ദൻ മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.
കയ്യൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഉപഹാരം പ്രേംകുമറിന് കൈമാറി. തുടർന്ന് മമ്മൂട്ടി കമ്പനിയുടെ ‘നൻപകൽ നേരത്ത് മയക്കം’ പ്രദർശിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി നേരത്തേ ‘ചിൽഡ്രൻ ഓഫ് ഹെവൻ’ പ്രദർശിപ്പിച്ചു. വിളംബര ടൂറിങ് ടാക്കീസ് വ്യാഴാഴ്ച രാവിലെ 10.30-ന് പയ്യന്നൂർ കണ്ടങ്കാളി ഷേണായി ഹയർ സെക്കൻഡറി സ്കൂളിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയും വൈകുന്നേരം ചൊക്ലി നിടുമ്പ്രം മഠപ്പുരയിൽ രമേശ് പറമ്പത്ത് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 29-ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. ഡിസംബർ 13 മുതൽ 20 വരെയാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചിലചിത്രമേള.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group