900 കണ്ടിയിൽചെറിയൊരു ഇടവേളയ്ക്കുശേഷം വയനാട് വീണ്ടും സിനിമാത്തിരക്കിലേക്ക്. മൂന്നു ചലച്ചിത്രങ്ങളാണ് വയനാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ഒരു ദുരൂഹസാഹചര്യത്തിൽ’, ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമാകുന്ന ‘നരിവേട്ട, ആര്യയുടെ തമിഴ് ചിത്രം എന്നിവയുടെ ഷൂട്ടിങ്ങാണ് നടക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം പ്രതിസന്ധിയിലായ വയനാടിന് ഊർജം പകരുന്നതാണ് സിനിമാക്കാരുടെ വരവ്.
ഒരുമിച്ചെത്തി മൂന്നു സിനിമകൾ
ചുരുങ്ങിയ കാലംകൊണ്ട് സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനായി മാറിയ വയനാട്ടിൽ തുടരെ ഷൂട്ടിങ് നടന്നിരുന്നു. സിജു വിൽസൺ നായകനായ പഞ്ചവത്സരപദ്ധതിക്കുശേഷം ചെറിയൊരു ഇടവേളയുണ്ടായി. കൂടുതൽ ചിത്രങ്ങളുടെ ലൊക്കേഷനാകാൻ തയ്യാറെടുക്കുകയായിരുന്നു വയനാട്. പിന്നണിപ്രവർത്തകർ പലതവണ വയനാട് സന്ദർശിച്ചു. ജൂലായിൽ നാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതോടെ ആ ഇടവേള നീണ്ടു. ഒടുവിലിതാ മൂന്നു സിനിമകളുടെ പ്രധാന ലൊക്കേഷനായി വയനാട് വീണ്ടും മാറുകയാണ്. നവംബറിൽ തുടങ്ങി ഏകദേശം മൂന്നുംമാസം നീളുന്ന ചിത്രീകരണത്തിനായാണ് സിനിമാസംഘം ചുരംകയറിയിരിക്കുന്നത്.
ചുരംകയറുന്നത് വൻ താരനിര
മികച്ചടീമാണ് ഇക്കുറി വയനാട്ടിലുള്ളത്. ‘ന്നാ താൻ കേസുകൊട്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ചിത്രമാണ് അതിൽ പ്രധാനപ്പെട്ടത്. ‘ഒരു ദുരൂഹസാഹചര്യത്തിൽ ’എന്ന ചിത്രത്തിലൂടെ ഇവർ വീണ്ടുമൊന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഹൈ റെയ്‌ഞ്ചിലാണ്.
ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കാട്ടിക്കുളം, തിരുനെല്ലി, കുറുവാദ്വീപ് എന്നിവിടങ്ങളാണ്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നിവരും പ്രധാനവേഷത്തിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group