തൃശ്ശൂർ: 'വാട്ട് എ ലൈഫ്' എന്ന വാക്യത്തിലെ ആശ്ചര്യം കെനിയയിലെ ഒരുകൂട്ടം മലയാളികളുടെ കാര്യത്തിലാണെങ്കിൽ കൃത്യമാണ്. മൂന്നുലക്ഷം ഇന്ത്യൻരൂപ ചെലവിൽ നിർമിച്ച സിനിമ നാലു പ്രദർശനം കൊണ്ട് ലാഭം നേടിയെടുത്ത കഥയാണ് ഇവർ പറയുന്നത്.
'വാട്ട് എ ലൈഫ്' എന്ന പേരിൽ കെനിയയിലെ ഇന്ത്യക്കാരുടെ ജീവിതവും വ്യവസായ രംഗത്തെ കിടമത്സരങ്ങളും ഇതിവൃത്തമാക്കുന്ന സിനിമയിലെ ജയ്‌പാൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് തൃശ്ശൂർ സ്വദേശി രാജീവ് ശങ്കറാണ്. മലയാളികളായ ജസ്റ്റിൻ ആന്റണി, ആന്റണി കളത്തിൽ, ഗിരീഷ് ഗോപിനാഥ്, സുഷിതാ സുജിത്, തോമസ് ആന്റണി എന്നിവരും കെനിയൻ അഭിനേതാക്കളും കഥാപാത്രങ്ങളായി.
ഒരു മണിക്കൂർ സിനിമയുടെ രചനയും സംവിധാനവും എ.ബി. പ്രശാന്ത്. സംഗീതം എഡ്വിൻ രാജ്‌കുമാർ, പശ്ചാത്തലസംഗീതം ശ്രീനു പെരുമ്പിലാവ്.
മലയാളികൾ കൂടുതലുള്ള പ്രദേശം കണക്കാക്കിയായിരുന്നു റിലീസ്. സാധാരണ മലയാളസിനിമയുടെ പ്രദർശനത്തിന് ഒരു ഷോയ്ക്കുപോലും ആളെത്തികയാത്ത സ്ഥലത്ത് ആദ്യത്തെ നാലു പ്രദർശനവും ഹൗസ്‌ഫുള്ളായിരുന്നു. കെനിയയിൽ പ്രദർശനം തുടരുന്ന സിനിമ ഒ.ടി.ടി. റിലീസിനുള്ള തയ്യാറെടുപ്പിലാണ് .
മലയാളവും കെനിയയിലെ ഔദ്യോഗികഭാഷയായ സ്വാഹിലിയും ഇടകലർന്ന സംഭാഷണങ്ങൾ ഇൻഡോ-കെനിയൻ സാംസ്കാരങ്ങളുടെ കൂടി സമന്വയമാണെന്നും രാജീവ് ശങ്കർ പറഞ്ഞു.
നടത്തറ മന്നം നഗർ, 'സാരംഗി' യിൽ താമസിക്കുന്ന രാജീവ് ശങ്കർ സത്യൻ അന്തിക്കാടിന്റെ ‘അച്ചുവിന്റെ അമ്മ’, ‘രസതന്ത്രം’ എന്നീ സിനിമകളിലും ശ്രീബാല കെ. മേനോൻ സംവിധാനംചെയ്ത ‘പന്തിഭോജനം’ എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തൃശ്ശൂർ കേരളവർമ കോളേജ് വിദ്യാർഥിയായിരിക്കെ കാലിക്കറ്റ് സർവകലാശാലാ കലോത്സവത്തിൽ മികച്ച നടനായിരുന്നു.കെനിയൻ വെള്ളിത്തിരയിൽ നിറഞ്ഞോടി മലയാളിജീവിതം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group