ഓച്ചിറ : സിനിമയിലെ വിലക്കാണ് നടൻ തിലകൻ അകാലത്തിൽ മരിക്കാൻ കാരണമെന്ന് സംവിധായകൻ വിനയൻ. വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഓച്ചിറയിൽ നടത്തിയ സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമയിൽനിന്നു വിലക്കിയപ്പോൾ നാടകത്തിൽ അഭിനയിച്ചു ജീവിക്കുമെന്ന് തിലകൻ പറഞ്ഞു. എന്നാൽ മൂന്നുമണിക്കൂറോളം സ്റ്റേജിൽനിന്ന് അഭിനയിക്കാൻ ആരോഗ്യം അനുവദിക്കില്ല, തീരുമാനത്തിൽനിന്നു പിൻമാറണമെന്ന് ഞാൻ ഉപദേശിച്ചെങ്കിലും കേട്ടില്ല.
എനിക്കെതിരേ വിലക്കുണ്ടായെങ്കിലും സുപ്രീംകോടതിവരെ യുദ്ധം ചെയ്താണ് പിടിച്ചുനിൽക്കാനായത്. സംസ്കാരമെന്നത് വാക്കിൽമാത്രം പോരാ, പ്രവൃത്തിയിലും വേണമെന്ന് വിനയൻ പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ അധ്യക്ഷനായി. കവി മുരുകൻ കാട്ടാക്കട, വള്ളിക്കാവ് മോഹൻദാസ്, ബിജു മുഹമ്മദ്, എ.എം.മുഹമ്മദ്, ഷഹീറ നസീർ, വി.വിജയകുമാർ, കാര്യനിർവഹണസമിതി അഗം കെ.പി.ചന്ദ്രൻ, ഭരണസമിതി അഗം സജീവ് കളരിക്കമണ്ണേൽ, തൊടിയൂർ വസന്തകുമാരി, കടത്തൂർ മൺസൂർ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group