നയന്‍താര നായികയാവുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. തിങ്കളാഴ്ച രാവിലെയാണ് ടീസര്‍ റിലീസ് ചെയ്തത്. ഡ്രംസ്റ്റിക്‌സ് പ്രൊഡക്ഷന്‍സും മൂവിവേഴ്‌സ് സ്റ്റുഡിയോസുമാണ് ചിത്രം അവതരിപ്പിക്കുന്നത്. സെന്തില്‍ നല്ലസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'രാക്കായീ' എന്നാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം.
നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ 'ഷീ ഡിക്ലെയര്‍സ് വാര്‍' എന്ന വരിയോടെയുള്ള ടീസര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നടിയുടെ 40-ാം പിറന്നാള്‍ ദിനത്തിലാണ് 'രാക്കായീ'യുടെ ടീസര്‍ എത്തിയിരിക്കുന്നത്. 'എ വാര്‍ ഓണ്‍ ബീസ്റ്റ്സ്' എന്ന അടിക്കുറിപ്പോടെയാണ് നയന്‍താര പോസ്റ്റര്‍ പങ്കുവെച്ചത്.
കടും ചുവപ്പ് സാരിയുടുത്ത് കൈയില്‍ കത്തിയും വടിയുമായി അക്രമകാരികളുടെ വലിയ സംഘത്തെ ഒറ്റയ്ക്ക് നേരിടുന്ന കഥാപാത്രമായാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. കൈകളില്‍ തീപ്പന്തവുമായെത്തുന്ന ജനക്കൂട്ടത്തെ നേരിടാനെന്നവണ്ണം നയന്‍താരയുടെ കഥാപാത്രം നില്‍ക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയി'ല്‍ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്‍ ധനുഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിനെ തുടര്‍ന്ന് നടിക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ 'ഷീ ഡിക്ലെയര്‍സ്' വാര്‍ എന്ന പോസറ്റര്‍ പുറത്തുവന്നത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group