അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു
Share
അടൂർ : മൂന്ന് ദിവസമായി നടന്നുവന്ന എട്ടാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള അവസാനിച്ചു. സമാപന സമ്മേളനം തിരക്കഥാകൃത്തും ചലച്ചിത്ര പ്രവർത്തകയുമായ ദീദി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാർ അധ്യക്ഷനായി.
ചലച്ചിത്ര സംവിധായകരായ പ്രേംചന്ദ്, ഡോ. ബിജു, നഗരസഭാധ്യക്ഷ ദിവ്യാ റെജി മുഹമ്മദ്, ജെ.എസ്.അടൂർ, സി.സുരേഷ് ബാബു, പ്രീത് ചന്ദനപ്പള്ളി, വിപിൻ പുത്തൂർ എന്നിവർ പ്രസംഗിച്ചു. ലോകസിനിമ, ഇന്ത്യൻ സിനിമ, പ്രാദേശിക സിനിമ വിഭാഗങ്ങളിലായി 12 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ചലച്ചിത്ര അക്കാദമി, അടൂർ നഗരസഭ, സിനിമേറ്റ്സ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് മേള നടന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group