കൊല്ലം :വേർപാടിന് 44 വർഷമാകുമ്പോഴും മലയാള വെള്ളിത്തിരയെ ത്രസിപ്പിച്ച നടൻ ജയൻ ഇന്നും പുതുതലമുറയുടെ ഭാവനകളിലും സാമൂഹികമാധ്യമ ഫീഡുകളിലും നിറഞ്ഞുനിൽക്കുകയാണ്. ലൂസിഫർ സിനിമയിലെ ക്ലൈമാക്സിൽ മോഹൻലാലിന്റെ സ്ഥാനത്ത് അബ്രഹാം ഖുറേഷിയായി ജയനെ അവതരിപ്പിക്കുന്ന എ.ഐ. വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
മൾട്ടിവേഴ്സ് മെട്രിക്സ് എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചത്. പൂർണമായും എ.ഐ.യിൽ പുനരവതരിപ്പിച്ച രംഗങ്ങളിൽ ജയനൊപ്പം ഹോളിവുഡ് താരം ടോം ക്രൂസും പ്രത്യക്ഷപ്പെടുന്നുണ്ട്. ജയന്റെ ആരാധകരും ചലച്ചിത്രമേഖലയിൽനിന്നുള്ളവരും ഉൾപ്പെടെ ഒട്ടേറേപ്പേർ സാമൂഹികമാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
എ.ഐ. വീഡിയോകൾക്കു പുറമേ അഭിനയിച്ച പഴയ ചിത്രങ്ങളിലെ രംഗങ്ങൾ റീലുകളാക്കിയും ജയൻ നവമാധ്യമലോകത്ത് ആഘോഷിക്കപ്പെടുന്നുണ്ട്. ശനിയാഴ്ച ജയന്റെ ജന്മനാടായ ഓലയിൽക്കടവിൽ ആരാധകർ അദ്ദേഹത്തിന്റെ അനുസ്മരണപരിപാടി സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group