'ഉലകനായകൻ' എന്ന് ഇനി വിളിക്കരുത്, ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്; അഭ്യര്‍ഥനയുമായി കമൽഹാസൻ

'ഉലകനായകൻ' എന്ന് ഇനി വിളിക്കരുത്, ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്; അഭ്യര്‍ഥനയുമായി കമൽഹാസൻ
'ഉലകനായകൻ' എന്ന് ഇനി വിളിക്കരുത്, ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്; അഭ്യര്‍ഥനയുമായി കമൽഹാസൻ
Share  
2024 Nov 11, 01:25 PM

ഇന്ത്യൻ സിനിമാ രം​ഗത്തെ ബഹുമുഖ പ്രതിഭയാണ് കമൽഹാസൻ. നടനായും ​ഗായകനായും നിർമാതാവായുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സൂപ്പർതാരത്തെ ഉലകനായകൻ എന്നാണ് ആരാധകർ സ്നേഹത്തോടെയും ആരാധനയോടെയും വിശേഷിപ്പിക്കുന്നത്. കമൽഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തിൽ ഉലകനായകനേ എന്ന ഒരു ​ഗാനംപോലുമുണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് കമൽഹാസൻ ഒരഭ്യർഥന നടത്തിയിരിക്കുകയാണ്.


തന്നെ ഇനിയാരും ഉലകനായകൻ എന്ന് വിളിക്കരുത് എന്നാണ് കമൽഹാസൻ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹത്തിന്റെ ഈ അഭ്യർത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കൾ, പാർട്ടി അം​ഗങ്ങൾ തുടങ്ങി ആരും ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കേണ്ടതില്ലെന്നും കമൽ ഹാസൻ എന്നോ കമൽ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താൽ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.


"എന്നോടുള്ള സ്‌നേഹം കൊണ്ടാണ് നിങ്ങൾ എന്നെ 'ഉലകനായകൻ' എന്നതുൾപ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്.


ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതൽ പഠിക്കാനും കലയിൽ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാവർക്കും വേണ്ടി. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്.


കലാകാരൻ കലയേക്കാൾ വലുതല്ലെന്നാണ് എൻ്റെ അഗാധമായ വിശ്വാസം. എൻ്റെ അപൂർണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള എൻ്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേൽപ്പറഞ്ഞ ശീർഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാൻ ഞാൻ നിർബന്ധിതനാകുന്നു.


വർഷങ്ങളായി നിങ്ങളുടെ ദയക്ക് വീണ്ടും നന്ദി. ഈ തീരുമാനം വിനയത്തിൻ്റെയും എൻ്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വസ്തത പുലർത്താനുള്ള ആഗ്രഹത്തിൽ നിന്നാണ് വരുന്നതെന്ന് ദയവായി അറിയുക." കമൽഹാസന്റെ വാക്കുകൾ.


തമിഴിലെ തന്നെ മറ്റൊരു സൂപ്പർതാരമായ അജിത് ആണ് ഇതിനുമുൻപ് തനിക്ക് മറ്റുവിശേഷണങ്ങൾ വേണ്ടെന്നും തല എന്ന് വിളിക്കുന്നതിൽനിന്ന് ആരാധകർ പിൻമാറണമെന്നും അഭ്യർത്ഥിച്ചത്. 2021-ലായിരുന്നു ഇത്. അജിത് എന്നോ, അജിത് കുമാറെന്നോ, എ.കെ എന്നോ വിളിച്ചാൽ മതിയെന്നും അജിത് പറഞ്ഞിരുന്നു.

SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് സ്ത്രീവിവേചനം ചർച്ച ചെയ്ത് പാഞ്ചജന്യം ചലച്ചിത്രമേള
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മണീടിൽ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി
mannan
NISHANTH