ധർമശാല : ആദ്യമായി തിയേറ്ററിലിരുന്ന് സിനിമ കണ്ടതിന്റെ ആഹ്ലാദത്തിലായിരുന്നു ഭിന്നശേഷിക്കാരായ 16 കുട്ടികൾ. ധർമശാല സ്നേഹതീരം ബഡ്സ് സ്കൂളിലെ വിദ്യാർഥികളാണ് തിയേറ്ററിലെത്തി ആദ്യമായി സിനിമ കണ്ടത്.
കടമ്പേരിയിലും മറ്റുമായി ചിത്രീകരിച്ച് പുറത്തിറങ്ങിയ ത്രീഡി ചിത്രമായ അജയന്റെ രണ്ടാം മോഷണം (എ.ആർ.എം.) എന്ന സിനിമയാണ് കണ്ടത്. തളിപ്പറമ്പ് ക്രൗൺ തിയേറ്റർ കുട്ടികൾക്കായി പ്രത്യേക ഷോ നടത്തുകയായിരുന്നു.
തിയേറ്ററിൽ പോയി സിനിമ കാണണമെന്നത് കുട്ടികളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു. ആന്തൂർ നഗരസഭയും കുട്ടികളുടെ ആഗ്രഹത്തിനൊപ്പംനിന്നു. 30 കുട്ടികളാണ് ബഡ്‌സ് സ്കൂളിലുള്ളത്. അവരിൽ തിയേറ്ററിലിരുന്ന് കാണുമെന്നുറപ്പുള്ള 16 പേർക്കാണ് അവസരമൊരുക്കിയത്. സ്കൂൾ പ്രിൻസിപ്പൽ കെ.സി.പ്രഭാവതി, നൃത്താധ്യാപിക സുമതി കടമ്പേരി, സൂര്യ, ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group