ഗുരുവായൂർ : ഗുരുവായൂരിലെ ഹരിതകർമസേനാംഗങ്ങളിൽ പലരും നല്ല നടിമാരാണെന്ന് അവർ അഭിനയിച്ച ഹ്രസ്വച്ചിത്രം കണ്ടാലറിയാം. മാലിന്യനീക്കം നടക്കുന്ന സ്ഥലങ്ങൾ ഷൂട്ടിങ് ലൊക്കേഷനുകളുമായി. ഹരിതകർമസേനക്കാരുടെ ജീവിത സാഹചര്യങ്ങളിൽനിന്ന് ‘പെറുക്കിക്കൂട്ടിയ’ കഥയാണ് ‘ഒറ്റമരത്തണൽ’ എന്ന ചെറുസിനിമയായത്.
ഗുരുവായൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരായ രതീഷ് കർമയാണ് ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ഹരിത കർമസേനയിലെ 25 പേർ അഭിനയിച്ചിട്ടുണ്ട്. നവംബർ ഒന്നിന് ഗുരുവായൂർ ടൗൺഹാളിൽ ചിത്രം പ്രദർശിപ്പിക്കും. ജോലിക്കിടെ കിട്ടുന്ന ചെറിയ ഇടവേളകൾ ഉപയോഗപ്പെടുത്തി മാസങ്ങളോളം സമയമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് സംവിധായകൻ രതീഷ് കർമ പറഞ്ഞു. ഗുരുവായൂരിലെ മുതിർന്ന നടൻമാരായ ശശി ആഴ്ചപ്പത്തും ബാബു കാവീടും വേഷമിട്ടിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group