ഏക് ജഗഹ് അപ്‌നി ഉൾപ്പടെ ചൊവ്വാഴ്ച 11 മത്സര ചിത്രങ്ങൾ
രാജ്യാന്തരമേളയുടെ അഞ്ചാം ദിനത്തിൽ തുർക്കി ത്രില്ലർ ചിത്രം കെർ , ഹിന്ദി ചിത്രം ഏക് ജഗഹ് അപ്‌നി എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദർശനം ഉൾപ്പെടെ 11 മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകേണ്ടി വരുന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് കെറിന്റെ പ്രമേയം. തയ്‌ഫൂൺ പേഴ്സിമോളു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.
പുതിയ താമസസ്ഥലം കണ്ടെത്തുന്നതിനും സമൂഹത്തിൽ സ്ഥാനം വീണ്ടെടുക്കുന്നതിനും ധീരമായി പൊരുതുന്ന ട്രാൻസ് വനിതകളുടെ ജീവിതമാണ് ഏക് ജഗഹ് അപ്‌നിയുടെ പ്രമേയം .ബോളിവുഡിലെ സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഏക്താര കളക്റ്റീവ് നിർമ്മിച്ച ചിത്രം,ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30 ന് ടാഗോർ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക.
കൺവീനിയൻസ് സ്റ്റോർ, മെമ്മറിലാൻഡ്, നൻപകൽ നേരത്ത് മയക്കം, അവർ ഹോം, ഉതാമ, കൺസേൺഡ് സിറ്റിസൺ, കോർഡിയേലി യുവേഴ്സ് എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഹൂപ്പോയുടെയും ക്ളോണ്ടൈക്കിന്റെയും അവസാനത്തെ പ്രദർശനവും ചൊവ്വാഴ്ച്ച നടക്കും
ജി.ഹരി നീലഗിരി, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് -മീഡിയ ഫേസ് കേരള
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group