പടം വേറെ ലെവല്‍, ചാക്കോച്ചൻ കിടു,ജ്യോതിര്‍മയിയുടെ ഗംഭീര തിരിച്ചുവരവ്; കൂടുതല്‍ പ്രതീക്ഷ വേണ്ടെന്നും പ്രതികരണം;ബോഗയ്ൻവില്ലയ്‌ക്ക് സ്തുതി പറഞ്ഞ് പ്രേക്ഷകര്‍

പടം വേറെ ലെവല്‍, ചാക്കോച്ചൻ കിടു,ജ്യോതിര്‍മയിയുടെ ഗംഭീര തിരിച്ചുവരവ്; കൂടുതല്‍ പ്രതീക്ഷ വേണ്ടെന്നും പ്രതികരണം;ബോഗയ്ൻവില്ലയ്‌ക്ക് സ്തുതി പറഞ്ഞ് പ്രേക്ഷകര്‍
പടം വേറെ ലെവല്‍, ചാക്കോച്ചൻ കിടു,ജ്യോതിര്‍മയിയുടെ ഗംഭീര തിരിച്ചുവരവ്; കൂടുതല്‍ പ്രതീക്ഷ വേണ്ടെന്നും പ്രതികരണം;ബോഗയ്ൻവില്ലയ്‌ക്ക് സ്തുതി പറഞ്ഞ് പ്രേക്ഷകര്‍
Share  
2024 Oct 18, 01:11 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയെ ഏറ്റെടുത്ത് പ്രേക്ഷകർ. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.ത്രില്ലർ സിനിമയുടെ ഉദാഹരണമാണ് ബോഗയ്ൻവില്ലയെന്ന് ചിലർ പറയുമ്ബോള്‍ അത്ര പ്രതീക്ഷയൊന്നും നല്‍കേണ്ടയെന്നാണ് മറ്റുചിലർ പ്രതികരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതത്തെ കുറിച്ച്‌ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്. ജ്യോതിർമയിയുടെ തിരിച്ചുവരവിനും മികച്ച സ്വീകാര്യതയാണുള്ളത്.


"കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും ശരിക്കും ഞെട്ടിച്ചു, അമല്‍ നീരദിന്റെ മറ്റൊരു മാജിക്കാണ് ബോഗയ്ൻവില്ല, മേക്കിംഗും പശ്ചാത്തലസംഗീതവും അടിപൊളി, ക്ലൈമാസ് നന്നായിരുന്നു, അമല്‍ നീരദ് ഇതുവരെ ചെയ്യാത്ത ഒരു സിനിമയാണിത്, നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ്. പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റുകള്‍ ചിത്രത്തിലുണ്ട്".


"പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലാണ് അമല്‍ നീരദ് ചിത്രം ഒരിക്കിയിരിക്കുന്നത്. ആക്ഷൻസ് അധികമില്ലാത്ത നല്ലൊരു കഥ പറയുന്ന ചിത്രമാണിത്, ഫഹദ് ഫാസിലിന് വലിയ റോളൊന്നും ഇല്ലെങ്കിലും ഉള്ള ഭാഗങ്ങള്‍ തകർത്തഭിനയിച്ചു. എല്ലാ കഥാപാത്രങ്ങളും നന്നായി അഭിനയിച്ചു". അമല്‍ നീരദിന്റെ എല്ലാ സിനിമകളും പോലെയാണെന്ന് പ്രതീക്ഷിച്ച്‌ ബോയ്ഗൻവില്ല കാണരുതെന്നും ചിലർ പറയുന്നുണ്ട്.


കുഞ്ചാക്കോ ബോബന്റെയും ജ്യോതിർമയിയുടെയും പ്രകടനം ഗംഭീരമാണ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ബിഗ്ബി, ഭീഷ്മപർവ്വം എന്നീ സിനിമകളിലെ ക്ലൈമാക്സ് പോലെയല്ല, ബോഗയ്ൻവില്ലയുടെ ക്ലൈമാക്സ് എന്നതാണ് അമല്‍ നീരദ് ആരാധകരുടെ നിരാശ. എന്നാലും ത്രില്ലർ, ഇൻവെൻസ്റ്റിഗേഷൻ വിഭാഗത്തില്‍പെട്ട ചിത്രത്തിന് കൂടുതലും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള പുതുതലമുറയ്ക്ക് പ്രചോദനം- മുഖ്യമന്ത്രി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള കൊടിയിറങ്ങി സുവർണചകോരം ‘മലു’വിന്
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് നാളെ കൊടിയിറങ്ങും;ഇന്ന് ‘സിനിമാപ്പാച്ചിൽ’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മേളയിലെ അംഗീകാരം അഭിമാനം -മധു അമ്പാട്ട്
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് വിനോദിനിക്ക് ആദരം‘ദേവി കന്യാകുമാരി’യുടെ അൻപതാംവർഷത്തിൽ
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് വൈബാണ് മേള.... വേഷങ്ങളും
Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25