‘അവസാനം ബൂബൂ എന്റെ സ്വന്തമായി’; ‘മുടിയൻ’ വിവാഹിതനായി, വധു നടി ഐശ്വര്യ ഉണ്ണി, വിവാഹചിത്രം പങ്കുവച്ച് ഋഷി
തിരുവനന്തപുരം: മിനി സ്ക്രീൻ താരം ഋഷി എസ്. കുമാർ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണിയാണ് വധു. നല്ലൊരു നർത്തകി കൂടിയാണ് ഐശ്വര്യ. ഉപ്പും മുളകും എന്ന സീരിയലിലെ മുടിയൻ എന്ന കഥാപാത്രത്തിലൂടെയും ബിഗ്ബോഗിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ ഋഷി ആറു വർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് വിവാഹിതനായത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ശിവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.സമൂഹമാധ്യമങ്ങളിലൂടെ ഋഷിയാണ് വിവാഹചിത്രങ്ങൾ പങ്കു വച്ചത്. ‘അവസാനം ബൂബൂ എന്റെ സ്വന്തമായി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇരുവരും കസവ് കരയുള്ള ഔട്ട്ഫിറ്റുകളാണ് വിവാഹത്തിന് ധരിച്ചത്.
നേരത്തെ പ്രൊപ്പോസല്‍, ഹല്‍ദി വീഡിയോകള്‍ റിഷി യുട്യൂബില്‍ പങ്കുവെച്ചിരുന്നു. ‘ട്രെഷര്‍ ഹണ്ട്’ പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസല്‍. ബൂബു എന്നാണ് ഐശ്വര്യയെ താന്‍ വിളിക്കുന്നതെന്നും ആറ് വര്‍ഷമായുള്ള പ്രണയമാണെന്നും വീിഷി പറയുന്നു,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group