സെമിനാറിൽ പങ്കെടുക്കാൻ കൊച്ചിയിലേയ്ക്ക് വരുന്നില്ലെന്ന് നടി ശ്രീലേഖ മിത്ര
Share
സെമിനാറിൽ പങ്കെടുക്കാൻ കൊച്ചിയിലേയ്ക്ക് വരുന്നില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചിയിൽ നടക്കുന്ന 'റിയൽ ജസ്റ്റിസ്' എന്ന സെമിനാറിൽ പങ്കെടുക്കാനായിരുന്നു നടി എത്തേണ്ടിയിരുന്നത്. "ഒരിക്കലും പുറത്തുവരില്ലെന്ന് കരുതിയ കാര്യം 15 വർഷത്തിനിപ്പുറം പുറത്തുവരികയും ഞാൻ മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി മാറുകയും ചെയ്തു.
ഇതിനുപിന്നാലെ മാദ്ധ്യമങ്ങൾ എനിക്ക് പിന്നാലെയായിരുന്നു.
കാര്യങ്ങൾ വീണ്ടും വീണ്ടും വിശദീകരിച്ച് മടുത്തു. ബംഗാൾ സിനിമാമേഖലയിൽ സംഭവിച്ചതുപോലെ തന്നെ വീണ്ടും സംഭവിച്ചു.
അതിനാലാണ് എല്ലാത്തിൽ നിന്നും ഇടവേളയെടുത്ത് യാത്ര പോയത്," നടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. News: Kerala Kaumudi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group