മോഹൻലാൽ മലയാള സിനിമയുടെ യശസ് ഉയർത്തിയ നടൻ; മലയാളം കടപ്പെട്ടിരിക്കുന്നു : മുഖ്യമന്ത്രി

മോഹൻലാൽ മലയാള  സിനിമയുടെ യശസ്  ഉയർത്തിയ നടൻ;  മലയാളം കടപ്പെട്ടിരിക്കുന്നു : മുഖ്യമന്ത്രി
മോഹൻലാൽ മലയാള സിനിമയുടെ യശസ് ഉയർത്തിയ നടൻ; മലയാളം കടപ്പെട്ടിരിക്കുന്നു : മുഖ്യമന്ത്രി
Share  
2024 Sep 01, 12:59 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മോഹൻലാൽ മലയാള

സിനിമയുടെ യശസ്

ഉയർത്തിയ നടൻ;

മലയാളം കടപ്പെട്ടിരിക്കുന്നു

: മുഖ്യമന്ത്രി

തിരുവനന്തപുരം∙ വിശേഷണം ആവശ്യമില്ലാത്ത കലാകാരനാണ് മോഹൻലാൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സിനിമ പീഡന വിവാദങ്ങളെ തുടർന്നുണ്ടായ ‘അമ്മ’യിലെ കൂട്ട രാജിക്കു പിന്നാലെ മോഹൻലാൽ അടക്കം വിമർശനങ്ങൾ നേരിടുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ പ്രസംഗം. ശനിയാഴ്ച ഉച്ചയ്ക്ക് മോഹൻലാൽ മാധ്യമങ്ങളെ കണ്ടിരുന്നു.

മലയാള സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുകയും മലയാള സിനിമയുടെ യശസ് ഉയർത്തുകയും ചെയ്യുന്ന കലാകാരനാണു മോഹൻലാൽ. മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹൻലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണ്. കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേർത്തു നിർത്തുന്ന കലാകാരനാണു ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.


സിനിമാ മേഖലയിലടക്കം സ്ത്രീകൾക്കു നിർഭയമായി ജോലി ചെയ്യാൻ കഴിയണം. കലാകാരികൾക്ക് ഉപാധികൾ ഉണ്ടാകരുത്. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചടങ്ങിൽ പങ്കെടുത്തു. ശ്രീകുമാരൻ തമ്പിയുടെ പേരിലുള്ള പുരസ്കാരം മോഹൻലാലിന് മുഖ്യമന്ത്രി സമ്മാനിച്ചു.

News -Manorama

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ‘ഇത് ഒരു ആഗോളവിഷയം’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഇത്താത്തയുടെ വാക്കുകളിൽ പിറന്നൊരു ‘ഫെമിനിച്ചി ഫാത്തിമ’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള പുതുതലമുറയ്ക്ക് പ്രചോദനം- മുഖ്യമന്ത്രി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള കൊടിയിറങ്ങി സുവർണചകോരം ‘മലു’വിന്
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25