മീരാജാസ്‌മിൻ 23 വയസ്സ് കാരി
:ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
പരീക്ഷണം
കൊച്ചി: സാങ്കേതികവിദ്യയിലെ നൂതന വിസ്മയമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) കഥാപാത്രം മലയാള സിനിമയിലും വരുന്നു.
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'പാലും പഴവും' എന്ന സിനിമയിലെ നായികയായ മീരാ ജാസ്മിന്റെ രംഗങ്ങളാണ് എ.ഐ.യില്‍ ഒരുക്കിയിരിക്കുന്നത്.
സിനിമയില്‍ 33 വയസ്സുകാരിയായ സുമി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.
കഥയുടെ ഒരു ഭാഗത്തുള്ള 23-കാരിയായ സുമിയെയാണ് എ.ഐ.യിലൂടെ അവതരിപ്പിക്കുന്നത്.
മലയാള സിനിമയില്‍ ഇതാദ്യമായാണ് എ.ഐ. കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സംവിധായകനായ വി.കെ. പ്രകാശിന്റെ ആശയത്തിലാണ് എ.ഐ. കഥാപാത്രത്തെ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് തിരക്കഥാകൃത്ത് ആശിഷ് രജനി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. രാജസ്ഥാനില്‍ നിന്നുള്ള എ.ഐ. വിദഗ്ധന്‍ ദിവ്യേന്ദ്ര സിങ് ജാദൂനും വി.എഫ്.എക്‌സ്. വിദഗ്ധന്‍ ഭൗതിക് ബലാറും ചേര്‍ന്നാണ് എ.ഐ. സുമിയെ സൃഷ്ടിച്ചത്.
മീരാ ജാസ്മിന്റെ 23 വയസ്സിലുള്ള ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് അതില്‍ റീ ക്രിയേഷന്‍ നടത്തിയാണ് എ.ഐ. കഥാപാത്രത്തെ ഒരുക്കിയത്.
എ.ഐ. സുമിയെ സൃഷ്ടിച്ചത് ഇങ്ങനെ
മീരാ ജാസ്മിനെ വെച്ച് സാധാരണ പോലെ ഷൂട്ടിങ് നടത്തി.
ആ സമയത്ത് ശരീരഭാഷയില്‍ 23-കാരിയായിരിക്കാന്‍ മീര പ്രത്യേകം ശ്രദ്ധിച്ചു. ഷൂട്ട് ചെയ്ത ഫൂട്ടേജ് കംപ്യൂട്ടറിലേക്ക് മാറ്റിയ ശേഷം പല ഘട്ടങ്ങളിലുള്ള എ.ഐ. പ്രോസസിങ്ങിനു വിധേയമാക്കി. കണ്ണുകളുടെയും ചുണ്ടുകളുടെയും ചലനമടക്കമുള്ള കാര്യങ്ങള്‍ കൃത്യമാക്കാന്‍ പല തവണ ട്യൂണിങ് നടത്തി. മൂന്ന് മിനിറ്റിലേറെ നീണ്ടു നില്‍ക്കുന്നതാണ് എ.ഐ. കഥാപാത്രം.
സിനിമാ ജീവിതത്തില്‍ അപൂര്‍വമായൊരു അനുഭവം
തന്റെ സിനിമാ ജീവിതത്തില്‍ അപൂര്‍വമായൊരു അനുഭവമാണ് എ.ഐ. കഥാപാത്രമെന്ന് മീരാ ജാസ്മിന്‍ പറഞ്ഞു.
കഥാപാത്രത്തിന് അല്പംപോലും പാളിച്ചയില്ലാതെ എ.ഐ. കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എളുപ്പമായിരുന്നില്ല.
ഷൂട്ടിങ് സമയത്ത് ശരീരഭാഷയില്‍ പ്രായക്കുറവ് ഫീല്‍ ചെയ്യണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഡബ്ബിങ്ങില്‍ പ്രായക്കുറവുള്ള ഒരാളായിട്ടാണ് ശബ്ദം നല്‍കിയതെന്നും മീരാ ജാസ്മിന്‍ പറഞ്ഞു.courtesy : mathrbhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group