ജോമോള്‍ 'അമ്മ ' എക്‌സിക്യൂട്ടീവ്
കമ്മിറ്റിയിലെ പുതിയ വനിതാ ഭാരവാഹി
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷമുള്ള മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു. നടി ജോമോളെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിതാ ഭാരവാഹിയായി തിരഞ്ഞെടുത്തു. അമ്മ ബൈലോ പ്രകാരം നാലുവനിതകൾ ഭരണസമിതിയിൽ വേണം.
അമ്മ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗം തീരുമാനിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തന്നെക്കാൾ കുറവ് വോട്ട് കിട്ടിയവർ ജയിച്ചെന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ട് കിട്ടി ജയിച്ചവർ വനിതാ സംവരണത്തിനു വേണ്ടി മാറി നിൽക്കേണ്ടിവരുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്നും രമേഷ് പിഷാരടി തുറന്നടിച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group