രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം ഇന്ന് ഉദ്ഘാടനം ചെയ്യും. സി- സ്പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 9. 30 ന് കൈരളി തിയറ്ററിൽ വച്ച് ജനങ്ങൾക്ക് സമർപ്പിക്കും.
കെ.എസ്ഡി.എഫ്.സി ക്കാണ് സി- സ്പേസിന്‍റെ നിർവഹണ ചുമതല. പ്ലാറ്റ്ഫോമിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി- സ്പേസിൽ പ്രദർശിപ്പിക്കൂ.
ആദ്യഘട്ടത്തിലേക്ക് 42 സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം കൂടിയാവും സി- സ്പേസ്. ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നൽകും. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സി- സ്പേസ് ഡൗൺലോഡ് ചെയ്യാനാകും.
(വാർത്ത കടപ്പാട്: 24 ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group