ഭൂതക്കണ്ണാടി'യുടെ പുനരുദ്ധരിച്ച പതിപ്പ്: ആദ്യപ്രദര്‍ശനം ഇന്ന്

ഭൂതക്കണ്ണാടി'യുടെ പുനരുദ്ധരിച്ച പതിപ്പ്: ആദ്യപ്രദര്‍ശനം ഇന്ന്
ഭൂതക്കണ്ണാടി'യുടെ പുനരുദ്ധരിച്ച പതിപ്പ്: ആദ്യപ്രദര്‍ശനം ഇന്ന്
Share  
2023 Dec 15, 08:49 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി 2 K റെസല്യൂഷനില്‍ പുനരുദ്ധരിച്ച 'ഭൂതക്കണ്ണാടി'യുടെ ആദ്യപ്രദര്‍ശനം വ്യാഴാഴ്ച . വൈകിട്ട് 3.15ന് ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ മൂന്നിലാണ് പ്രദർശനം. പ്രദര്‍ശനത്തിനു മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ സംവിധായകരായ ടി.വി ചന്ദ്രന്‍, സിബി മലയില്‍, നടി ശ്രീലക്ഷ്മി, നിര്‍മ്മാതാവ് കൃഷ്ണകുമാര്‍ (ഉണ്ണി), ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.


ലോഹിതദാസിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം, 1997ലെ മികച്ച മലയാളചിത്രത്തിനും തിരക്കഥയ്ക്കും രണ്ടാമത്തെ നടിക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എന്നീ അംഗീകാരങ്ങള്‍ നേടിയ ചിത്രമാണ് ഭൂതക്കണ്ണാടി. 1999ലെ ബെര്‍ലിന്‍ ചലച്ചിത്രമേളയിലും വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലും തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ മൂലം സമനില തെറ്റിപ്പോയ ഒരു പിതാവിന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്.

മേളക്കു കൊടിയിറക്കം...മനം നിറഞ്ഞ് മടക്കം


ലോകോത്തര സിനിമകളുടെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊ‌ടിയിറങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം. ക്രിസ്റ്റോഫ് സനൂസി,വനൂരി കഹിയു ,അരവിന്ദൻ തുടങ്ങി ലോകോത്തര സംവിധായകരുടെ സിനിമകൾക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയിൽ മലയാള സിനിമകൾക്ക് കൂടുതൽ പേക്ഷക പ്രീതി നേടാനായി. യുവജന പങ്കാളിത്തത്തിൽ മുന്നി‌ലെത്തിയ മേളയിൽ വനിതാ സംവിധാകരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. തിയേറ്ററിലും പുറത്തും ആൾക്കൂട്ടത്തെ ആകർഷിച്ച മേളയിൽ മല്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമകളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്.


കാല- ദേശ- ഭാഷാ-സാംസ്കാരിക അതിർവരമ്പുകൾക്കതീതമായി പുതുതലമുറ പരീക്ഷണങ്ങളും പഴയകാല ചിത്രങ്ങളും സമ്മേളിച്ച മേളയിൽ ക്രിസ്റ്റോഫ് സനൂസിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.  ചലച്ചിത്ര വിദ്യാർത്ഥികളുടെ പഠന കളരികൂടിയായിരുന്നു ഇത്തവണത്തെ മേള . മാസ്റ്റർ ക്ലാസ്സ്, അനുസ്മരണ പ്രഭാഷണം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ തുടങ്ങിയ ആശയ വിനിമയ പരിപാടികൾക്കും ഫിലിം മാർക്കറ്റ്, ചിത്ര പ്രദർശനങ്ങൾ തുടങ്ങിയ സിനിമാ പരിപോഷണ പരിപാടികൾക്കും നിറഞ്ഞ സദസിന്റെ സാന്നിധ്യം ഉണ്ടായി.


 സാംസ്കാരിക പരിപാടികളുടെ വേദി മാനവീയം വീഥിയിലേക്ക് മാറ്റിയിട്ടും ​ഗാനസന്ധ്യകൾ വൻജനാവലി ഏറ്റെടുത്തു. മേളയുടെ മികച്ച സംഘാടത്തിന് ചലച്ചിത്ര അക്കാദമി വീണ്ടും പ്രകീർത്തിക്കപ്പെടുകയാണ്. എട്ടു ദിവസത്തെ ചലച്ചിത്ര വസന്തത്തിന് തിരശീല വീഴുമ്പോൾ ഇരുപത്തിയൊമ്പതാമത് മേളക്ക് കാണാം എന്ന പ്രതീക്ഷയോടെയോടാണ് ഡെലി​ഗേറ്റുകളുടെ പടിയിറക്കം.

റിപ്പോർട്ട് : ജി .ഹരി നീലഗിരി 

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ വ്യഴാഴ്ച ഉച്ചവരെ
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal