മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ വ്യഴാഴ്ച ഉച്ചവരെ

മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ വ്യഴാഴ്ച ഉച്ചവരെ
മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ വ്യഴാഴ്ച ഉച്ചവരെ
Share  
2023 Dec 15, 01:55 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ വ്യഴാഴ്ച ഉച്ചവരെ


28-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. ഡിസംബർ 14 ഉച്ചയ്ക്ക് രണ്ടു വരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം.


മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം. ഓരോ അവാർഡിനും പ്രത്യേകം പ്രത്യേകമാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. കമ്മ്യൂണിറ്റി റേഡിയോകളേയും ഇത്തവണ ശ്രവ്യ മാധ്യമ പുരസ്‌കാരത്തിനായി പരിഗണിക്കും. വ്യക്തിഗത പുരസ്കാരങ്ങൾക്കും സ്ഥാപനങ്ങൾക്കും വെവ്വേറെ വേണം എൻട്രികൾ സമർപ്പിക്കേണ്ടത്.


ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2023@gmail.com എന്ന മെയിലിലോ പെൻ ഡ്രൈവിലോ ആണ് നൽകേണ്ടത്. അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിൻ്റെ അസ്സല്‍പതിപ്പാണ് (3 എണ്ണം) സമര്‍പ്പിക്കേണ്ടത്. വ്യക്തിഗത മികവിനായി അപേക്ഷിക്കുന്ന റിപ്പോർട്ടർമാരും ഫോട്ടോഗ്രഫർമാരും  ബൈലൈനുകളുള്ള റിപ്പോർട്ടുകൾ/ ഫോട്ടോകൾ മാർക്ക് ചെയ്തിരിക്കണം .ഫോട്ടോകളും റിപ്പോർട്ടുകളും അടങ്ങിയ പത്രത്തിന്റെ മൂന്നു കോപ്പികൾ വീതമാണ് നൽകേണ്ടത് .അവാർഡ് എൻട്രികൾ സമർപ്പിക്കുമ്പോൾ സ്ഥാപന മേധാവിയുടെ അനുമതി പത്രം മീഡിയാ സെല്ലിൽ നൽകിയിരിക്കണം .കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം -8089548843,9961427111


മാധ്യമ പുരസ്‌കാരങ്ങൾ 


1 .മികച്ച അച്ചടി മാധ്യമം 

2 .മികച്ച ദൃശ്യ മാധ്യമം 

3 .മികച്ച ശ്രവ്യ മാധ്യമം 

4 .മികച്ച ഓൺലൈൻ മാധ്യമം 


വ്യക്തിഗത പുരസ്‌കാരങ്ങൾ 


1 .മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ 

2 .മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർ  

3 .മികച്ച ഫോട്ടോഗ്രാഫർ 

4 .മികച്ച ക്യാമറാമാൻ

റിപ്പോർട്ട് : ജി .ഹരി .നീലഗിരി 


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ‘ഇത് ഒരു ആഗോളവിഷയം’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഇത്താത്തയുടെ വാക്കുകളിൽ പിറന്നൊരു ‘ഫെമിനിച്ചി ഫാത്തിമ’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള പുതുതലമുറയ്ക്ക് പ്രചോദനം- മുഖ്യമന്ത്രി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള കൊടിയിറങ്ങി സുവർണചകോരം ‘മലു’വിന്
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25