രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും. ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വോട്ടെടുപ്പ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം.
1. registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം
2 . എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.
1 .അക്കിലിസ് (കോഡ് IC001)
2 .ആഗ്ര (കോഡ് IC002)
3 .ഓൾ ദി സയലൻസ് (കോഡ് IC003)
4 .ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് (കോഡ് IC004)
5 .ഫാമിലി (കോഡ് IC005)
6 .പവർ ആലി (കോഡ് IC006)
7 .പ്രിസൺ ഇൻ ദി ആന്റെസ് (കോഡ് IC007)
8 .സെർമൺ ടു ദി ബേർഡ്‌സ് (കോഡ് IC008)
9 .സതേൺ സ്റ്റോം (കോഡ് IC009)
10.സൺഡേ ( കോഡ് IC010)
11. തടവ് (കോഡ് IC011)
12 .ദി സ്നോ സ്റ്റോം (കോഡ് IC012)
13.ടോട്ടം (കോഡ് IC013)
14.വിസ്‌പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ (കോഡ് IC014)
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും
ഇന്നത്തെ സിനിമകൾ (വ്യാഴം,14.12.2023)
കൈരളി
9.00 AM വലസൈ പറവകൾ
11.30 AM ആഗ്ര
3.00 PM ഫാമിലി
6.00 PM എന്നെന്നും
8.30 PM ബി 32 മുതൽ 44 വരെ
ശ്രീ
9.15 AM കാതൽ
12.00 PM ഫോളോവർ
3.15 PM ദി പേർഷ്യൻ വേർഷൻ
6.15 PM റാപ്ച്ചർ
8.45 PM കെന്നഡി
നിള
9.30 AM ദി സൈറൺ
11.45 AM ദി കോൺട്രാക്ട്
6.00 PM നിർമ്മാല്യം
9.30 PM ഇൻസൈഡ് ദി യെല്ലോ കൊക്കൂൺ ഷെൽ
കലാഭവൻ
9.15 AM സതേൺ സ്റ്റോം
11.45 AM സൺഡേ
3.15 PM വിസ്‌പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ
6.15 PM പ്രിസൺ ഇൻ ദി ആന്റെസ്
8.45 PM അപ്പോൺ ഓപ്പൺ സ്കൈ
ടാഗോർ
9.00 AM തേർഡ്
11.30 AM സെർമോൺ ടു ദി ബേർഡ്‌സ്
2.15 PM പവർ അലി
6.00PM ദി സ്നോസ്റ്റോം
9.00 PM എൻഡ്‌ലെസ്സ് ബോർഡേഴ്സ്
നിശാഗന്ധി
6.00 PM തണ്ടേഴ്സ്
8.00 PM ബ്ലാഗാസ് ലെസൺസ്
10.15 PM മി ക്യാപ്റ്റൻ
ഏരീസ്പ്ലെക്സ് 1
9.30 AM ഇൻഷാഅള്ളാ എ ബോയ്
12.00 PM ആസ്ട്രോയിഡ് സിറ്റി
3.00 PM പെർഫെക്റ്റ് ഡെയ്‌സ്
6.00 PM ദി ലാസ്റ്റ് ബെർത്ഡേ
9.00 PM ഫോളൻ ലീവ്സ്
ഏരീസ്പ്ലെക്സ് 4
9.45 AM എഫയർ
12.15 PM എ ലെറ്റർ ഫ്രം ക്യോട്ടോ
3.15 PM ഡ്രീമിങ് ഇൻ ബിറ്റ്വീൻ
6.15 PM എ മാച്ച്
9.00 PM ക്രെസെന്റോ
ഏരീസ്പ്ലെക്സ് 6
9.45 AM ഹോർഡ്
12.15 PM ഗുറാസ്
3.15 PM വെൻ ദി സീഡ്‌ലിംഗ്സ് ഗ്രോ
6.15 PM പാരഡെയ്സ് ഈസ് ബേണിങ്
8.45 PM ദി ഡിലിങ്ക്വന്റ്സ്
ന്യൂ സ്ക്രീൻ 1
9.15 AM ഓൾ ദി സൈലെൻസ്
11.45 AM ഫൈവ് ഫസ്റ്റ് ഡേറ്റ്സ്
2.45 PM തടവ്
5.45 PM ഹൗ ടു ഹാവ് സെക്സ്
8.15 PM കോബ് വെബ്
ന്യൂ സ്ക്രീൻ 2
9.30 AM ലാ ചിമേര
12.00 PM ഫൂട്പ്രിന്റ്സ് ഓൺ വാട്ടർ
3.00 PM ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്
6.00 PM ദി റാപ്ചർ
8.30 PM എ റോഡ് ടു എ വില്ലേജ്
ന്യൂ സ്ക്രീൻ 3
9.45 AM ഓ.ബേബി
12.15 PM ഇൻ എ സേർട്ടെൻ വേ
3.15 PM ഭൂതക്കണ്ണാടി
6.00 PM എ ബ്രൈറ്റർ ടുമോറോ
8.30 PM ലവ് ആൻഡ് റെവല്യൂഷൻ
അജന്ത
9.45 AM കയോ കയോ കളർ
12.15 PM ആട്ടം
3.15 PM ഖേർവാൾ
6.00 PM ക്രിട്ടിക്കൽ സോൺ
8.30 PM എബൗട്ട് ഡ്രൈ ഗ്രാസസ്
ശ്രീ പത്മനാഭ
9.15 AM എ കപ്പ് ഓഫ് കോഫി ആൻഡ് ന്യൂ ഷൂസ് ഓൺ
11.45 AM ഡെസേർട്സ്
2.45 PM ടൈഗർ സ്‌ട്രൈപ്‌സ്
5.45 PM ഹെസിറ്റേഷൻ വൂണ്ട്
8.15 PM ദി സെറ്റ്ലേർസ്
സമൂഹ മാധ്യമങ്ങളിലെ നിരൂപണം സിനിമയ്ക്ക് ആവശ്യമെന്ന് ഓപ്പൺ ഫോറം
സമൂഹ മാധ്യമങ്ങളിലെ നിരൂപണത്തിന് ഓപ്പൺ ഫോറത്തിൽ ഭൂരിപക്ഷ പിന്തുണ. എന്നാൽ ഇപ്പോൾ നിരൂപണങ്ങൾ പ്രമുഖ സിനിമകൾക്കു മാത്രമായി ചുരുങ്ങുകയാണെന്നു ചർച്ചയിൽ പങ്കെടുത്ത സംവിധായകർ. സമൂഹ മാധ്യമങ്ങളിൽ നിരൂപണം ആവശ്യമാണെന്നും അവർ പറഞ്ഞു.
ഒടിടി പ്ലാറ്റ്ഫോമുകളിൽ വരുന്ന ഒട്ടേറെ നല്ല ചിത്രങ്ങൾ ആരും ശ്രദ്ധിക്കാതെ പോവുകയാണെന്നും അത്തരം സിനിമകളെ അവലോകനം ചെയ്യണമെന്ന് രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അംഗം പിയറി സൈമൺ ഗട്ട്മാൻ പറഞ്ഞു. വലിയ സിനിമകൾ നിരൂപണത്തിനു വിധേയമാകുമ്പോൾ ചെറിയ സിനിമകൾ അപ്രത്യക്ഷമായി പോവുകയാണെന്ന് ജൂറിയിലെ മറ്റൊരംഗം മെലിസ് ബെലിൽ ചൂണ്ടിക്കാട്ടി.
സിനിമ നിരൂപണം മാത്രമല്ല, ഒരുത്തരുടെയും അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും രേഖപ്പെടുത്താൻ കഴിയുന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്ന് എൻ വിദ്യാശങ്കർ പറഞ്ഞു. നിരൂപണമേഖലയിൽ ഇന്നു കാണുന്ന മാറ്റങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് പൊതുവെ പ്രകടമാകുന്നതെന്ന് ജി പി രാമചന്ദ്രൻ വിലയിരുത്തി.
സമൂഹ മാധ്യമങ്ങളെ ഒഴിവാക്കി നിർത്തി നിരൂപണം സാധ്യമല്ലെന്ന് അശ്വതി ഗോപാലകൃഷ്ണൻ പറഞ്ഞു. ചർച്ചയിൽ വി കെ ജോസഫ്, മീനാക്ഷി ദത്ത, ശ്രീദേവി അരവിന്ദ് എന്നിവർ പങ്കെടുത്തു.
രാജ്യത്തെ വർഗീയ സംഘർഷങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന അവസ്ഥയിലെന്ന് ഹോബം പബൻകുമാർ
വർഗീയ സംഘർഷങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മണിപ്പൂരി സംവിധായകൻ ഹോബം പബൻകുമാർ. മണിപ്പൂരിലെ സംഘർഷങ്ങൾ അവിടത്തെ ജനങ്ങളിൽ വലിയ മനസികാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നേരിടുന്ന മാനസിക പിരിമുറുക്കത്തേയും വ്യക്തിഗത അനുഭവങ്ങളേയും കോർത്തിണക്കിയാണ് താൻ ജോസഫ്സ് സൺ നിർമ്മിച്ചിരിക്കുന്നതെന്നും മീറ്റ് ദി ഡയറക്റ്ററിൽ അദ്ദേഹം പറഞ്ഞു .
താനെടുത്ത മൂന്നു ചിത്രങ്ങളും മണിപ്പൂരിലെ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചില്ല. തുടർന്ന് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രങ്ങൾ റിലീസ് ചെയ്തതെന്നും ഹോബം പബൻകുമാർ പറഞ്ഞു. ബംഗാളി സംവിധായകൻ ശ്രീജിത് മുഖർജി ,ടാറ്റിയാന ഗ്രൗലേറ , ഷോക്കിർ ഖൊലിക്കോവ്, വിശ്വേഷ് സിംഗ് സെഹരാവത്, ലുബ്ധക് ചാറ്റർജി, ഫെലിപ്പേ കാർമോണ എന്നിവർ പങ്കെടുത്തു. എ. മീരാസാഹിബ് മോഡറേറ്ററായിരുന്നു.(റിപ്പോർട്ട് : ജി .ഹരി .നീലഗിരി )
സൂഫി സംഗീതമഴയുമായി
ഇഷ്ക് സൂഫിയാന
മാനവീയം വീഥിയെ സൂഫി സംഗീതത്തിന്റെ മാസ്മരിക ലോകത്ത് എത്തിക്കാൻ ഇഷ്‌ക് സൂഫിയാന മ്യൂസിക് ബാൻഡ്. ചലച്ചിത്ര മേളയുടെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് 7നാണ് സൂഫി ഗായകൻ സിജുകുമാർ നേതൃത്വം നൽകുന്ന പത്തംഗ ബാൻഡിന്റെ സൂഫി സംഗീതസന്ധ്യ.
സൂഫി-ഖവ്വാലി ഗാനങ്ങൾ കോർത്തിണക്കിയ അവതരണരീതി കൊണ്ട് ചുരുങ്ങിയ കാലയളവിൽ പ്രശസ്തയായ ബാൻഡാണ് സൂഫിയാന.
.( (റിപ്പോർട്ട് : ജി .ഹരി .നീലഗിരി )
മേളയിൽ തിളങ്ങി 41 വനിതാ സംവിധായികമാരുടെ ചിത്രങ്ങൾ
രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടി വനിതാ സംവിധായികമാരുടെ ചിത്രങ്ങൾ. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയു, മലയാളി സംവിധായകരായ ശ്രുതിശരണ്യം,നതാലിയാ ശ്യാം ,ശാലിനി ഉഷാദേവി ,മൗനിയാ മെഡൗർ ,കൊറിയൻ സംവിധായിക ജൂലി ജംഗ് തുടങ്ങി 41 സിനിമകളാണ് വനിതകൾ ഒരുക്കിയിരിക്കുന്നത് . ലോകത്തെക്കുറിച്ചുള്ള സ്ത്രീകളുടെ അഭ്രപാളിയിലെ കാഴ്ചകളെയും കാഴ്ചപ്പാടുകളേയും വിലയിരുത്തലുളേയും നിറഞ്ഞകൈയ്യടിയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നിറഞ്ഞ സദസിലാണ് വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പ്രദർശനങ്ങൾ പുരോഗമിക്കുന്നത്.
കെനിയയിലെ യാഥാസ്ഥിതിക ചിന്തകൾക്കെതിരെ പോരാടുന്ന വനൂരിയുടെ റഫീക്കി എന്ന ചിത്രത്തിന് മേളയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഹിയുവിന്റെ ഫ്രം എ വിസ്പർ, പുംസി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട് . വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ഓസ്കാർ എൻട്രി നേടിയ അനിമേഷൻ ചിത്രമായ ദി പെസൻറ്സിൻ്റെ പ്രമേയം. ഡി കെ വെൽച്ച്മാനും ഹ്യൂ വെൽച്ച്മാനും ചേർന്ന് ഒരുക്കിയ പോളിഷ് ചിത്രത്തിന് മേളയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
യു കെ യിലേക്ക് കുടിയേറുന്നവരുടെ ദുരവസ്ഥ ചർച്ച ചെയ്യുന്ന നഥാലിയ ശ്യാം ചിത്രം ഫുട്പ്രിന്റ്സ് ഓൺ വാട്ടറിനെ മേളയിൽ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒൾഫാ എന്ന സ്ത്രീയുടെ ജീവിതം പ്രമേയമാക്കി ടുണീഷ്യൻ സംവിധായിക കാവോത്തർ ബെൻ ഹനിയ ഒരുക്കിയ ഫോർ ഡോട്ടേഴസ് , മിൻജ്യൂ കിമിന്റെ എ ലെറ്റർ ഫ്രം ക്യോട്ടോ, ലായെറ്റെറ്റിയ കോളോബാനിയുടെ ദി ബ്രെയ്ഡ്, ജൂലി ജംഗിന്റെ നെക്സ്റ്റ് സോഹീ, റമറ്റ ടൗലായേയുടെ ബാനെൽ&അടാമ, മൗനിയ മെഡൗറിന്റെ ഹൗറിയ തുടങ്ങിയ ചിത്രങ്ങൾക്കും മികച്ച വരവേൽപ്പാണ് ലഭിച്ചത് .
അയൽ രാജ്യങ്ങൾ തമ്മിലുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും തൊഴിലാളി മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ദിവ ഷായുടെ ബഹദൂർ ദി ബ്രേവ് ഫെസ്റ്റിവൽ കാലെയ്‌ഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആറു സ്ത്രീകളുടെ കഥ പറയുന്ന ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ശാലിനി ഉഷാദേവിയുടെ എന്നെന്നും എന്നിവ ഇതിനകം പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. മെക്സിക്കൻ സംവിധായിക ലില അവിലേസ്, ബ്രസീലിയൻ സംവിധായിക ലില്ല ഹല്ല നവാഗതയായ അമാൻഡ നെൽയു സംവിധാനം ചെയ്ത മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ് എന്നിവയും മേളയിലുണ്ട്.( റിപ്പോർട്ട് : ജി .ഹരി .നീലഗിരി )
മേളയ്ക്ക് നാളെ കൊടിയിറക്കം
11 മലയാള സിനിമകൾ ഉൾപ്പടെ 66 ചിത്രങ്ങളുടെ അവസാന പ്രദർശനം വ്യാഴാഴ്ച
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം .172 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഒൻപത് ഓസ്കാർ എൻട്രികൾ ഉൾപ്പടെ 67 ചിത്രങ്ങൾ വ്യാഴാഴ്ച പ്രദർശിപ്പിക്കും.11 മലയാള ചിത്രങ്ങളടക്കം 66 ചിത്രങ്ങളാണ് മേളയിൽ ഇന്ന് അവസാന പ്രദർശനത്തിന് എത്തുന്നത്.
മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ ചിത്രങ്ങൾ മേളയിൽ കാണാനുള്ള അവസാന അവസരം കൂടിയാണിത്.
ലോക സിനിമ വിഭാഗത്തിൽ പേർഷ്യൻ ചിത്രമായ എൻഡ്ലെസ്സ് ബോർഡേഴ്‌സ്, ജോർദന്റെ ഓസ്കാർ പ്രതീക്ഷയായ ഇൻഷാഅല്ലാഹ് എ ബോയ്, നേപ്പാൾ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനിൽ മാളൂരിൻ്റെ വലസൈ പറവകൾ, ആനന്ദ് ഏകർഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ജിയോ ബേബിയുടെ കാതൽ, എം ടി യുടെ നിർമ്മാല്യം തുടങ്ങിയ മലയാള ചിത്രങ്ങളും വ്യാഴാഴ്ച പ്രദർശിപ്പിക്കും.
ഇൻ എ സെർട്ടൻ വേ, ടെയ്ൽസ് ഓഫ് അനദർ ഡേ ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ച സനൂസിയുടെ മേളയിലെ അവസാന ചിത്രമായി ദി കോൺട്രാക്റ്റും ഏഴാം ദിവസമായ ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തും.
( റിപ്പോർട്ട് : ജി .ഹരി .നീലഗിരി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group